In the name of Allah, the Most Gracious, the Most Merciful

ഫാസിസം ചായമടിക്കുന്ന പാസ്പോർട്ടുകൾ

പാസ്പോർട്ടെന്നത് പൗരത്യത്തിന്റെ അന്തിമ അടയാളമായല്ലേ കണക്കുകൂട്ടുന്നത്. അന്താരാഷ്ട്ര യാത്രകൾക്കും ആഭ്യന്തര രേഖയായും ഉപയോഗിക്കുന്ന പാസ്പോർട്ടിന് നിറംചാർത്താനുള്ള തീരുമാനം ഏതെങ്കിലും തരത്തിലുള്ള നന്മയുദ്ദേശിച്ചാണെന്നു കരുതാനാവില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ നിറവും മണവും നോക്കി ദേശീയതയ്ക്ക് നിറംചാർത്തിയ ഭരണകൂടത്തിന്റെ പുതിയ തീരുമാനം ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യം വിദ്യാഭ്യാസംകൊണ്ട് തരംതിരിച്ച് പിന്നീട് ജാതിയും മതവുംവച്ച് നിറം കൊടുക്കില്ലെന്ന് ആരുകണ്ടു.!

വിദ്യാഭ്യാസയോഗ്യതയ്ക്ക് പാസ്പോർട്ടല്ല മാനദണ്ഡം, ആർജ്ജിത അറിവും അത് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളുമാണ് മാനദണ്ഡം. പാസ്പോർട്ടിലെ ബയോമെട്രിക് മാറ്റങ്ങൾ അംഗീകരിക്കുന്നതോടൊപ്പം നിറംമാറ്റത്തെ ശക്തമായി എതിർക്കുന്നു.

അവസാനത്തെ പേജ്: പാസ്പോർട്ടിലെ അവസാനത്തെ പേജ് നോക്കി മേൽവിലാസം തിരയേണ്ട പണിയൊന്നും പാവപ്പെട്ട അംബാനി- ടാറ്റാ മുതലാളിമാർക്കില്ല. 500 രൂപകൊടുത്ത് ആധാർവിവരങ്ങൾ ചോർത്തിക്കൊടുക്കാൻ 'സർക്കാർസംവിധാന'മുള്ളപ്പൊൾ പിന്നെ, പാസ്പോർട്ടൊക്കെ എന്തിന്.

Popular Posts