In the name of Allah, the Most Gracious, the Most Merciful

ആയിരം രാജ്മോഹന്മാര്, സൂഫിയ ഒന്ന്

ആയിരം കുറ്റവാളികള് രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വലിയവായില് പറയാന്കൊള്ളാം. കള്ളംചെയ്തവരൊക്കെ ശിക്ഷിക്കപ്പെടണം, തെറ്റിന്റെ തീവ്രതയനുസരിച്ച്.
ഭീകരവാദമാണെങ്കില് മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കാന്പോന്ന തെറ്റാണെന്നെല്ലാവരും സമ്മതിക്കും.
അഹിംസയിലും സമാധാനത്തിലും വിശ്വസിക്കുന്ന മതമൌലികവാദികളെ മിതവാദികളെന്നു വിളിക്കാം. മിതവാദംവിട്ട് അമിതവാദം നടത്തുന്നവരെ തീവ്രവാദിയെന്നുതന്നെ വിളിക്കണം. രാജ്മോഹന് ഉണ്ണിത്താന് അങ്ങനെ ഒരുവനായിരുന്നു, ചാനല്ച്ചര്ച്ചകളില്. ബസ്കത്തിക്കല് കേസില് ജയിലിലായ സൂഫിയാമഅ്ദനി കുറ്റവാളിയാണെങ്കില് അവരര്ഹിക്കുന്ന ശിക്ഷതന്നെ നല്കണം, മറിച്ചാണെങ്കിലോ...

ഇപ്പോഴിതെഴുതാന് കാരണം, സൂഫിയയുടെ ഭാഗം മാധ്യമങ്ങള് തൃണവല്ഗണിച്ചുവെന്ന സംശയംകാരണമാണ്. ആര്ക്കറിയാം സത്യമെന്താണെന്ന്.


അവലംബം- ഇന്നലെ ഫറൂക്കില് നടന്ന രാജ്മോഹന്റെ വാര്ത്താസമ്മേളനം. കുറ്റവാളിയാണെങ്കില് മാത്രം രാജ്മോഹനും ശിക്ഷിക്കപ്പെടട്ടെ, അയാള്ക്കുമുണ്ടല്ലോ, ഭാര്യയും മകനുമൊക്കെ.
 

2 comments

  1. മതത്തിന്റെ കണ്ണടയിലൂടെ മാത്രമേ രാജ്യദ്രോഹം പോലും നോക്കിക്കാണാനാകുന്നുള്ളു എന്നത് മതവര്‍ഗ്ഗീയതയുടെ രാക്ഷസീയതയെ
    തുറന്നു കാണിക്കുന്നു :)

    പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
    ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

    ReplyDelete

Write for a change!

Popular Posts