In the name of Allah, the Most Gracious, the Most Merciful

ജീവിതംപണിയുന്ന മതിലുകള്

മതിലുകള്ക്കു താഴെ പ്രവാസം ചങ്ങാത്തംകാണിച്ചു തുടങ്ങിയിട്ട് രണ്ടുവര്ഷം കടന്നുപോയി. എല്ലാ പ്രവാസവും സമ്മാനിക്കുന്നത് ഉയരംകൂടിയ മതിലുകള് തന്നെ. ആ മതിലിനു മുകളില് വിരാജിക്കുന്ന പ്രവാസിയെ മറ്റുള്ളവര് അസൂയയോടെ കാണും, അയാളെത്ര ഉയരത്തിലാണെന്നാവും ചിന്ത.
എന്നാലോ, ഇത്രയും താഴ്ചയിലേക്കിറങ്ങാന് തനിക്കാരും ഒരേണിവച്ചുതരുന്നില്ലല്ലോയെന്ന വിഷമത്തില് പ്രതീക്ഷയോടെ മതിലിനു മുകളില് കയറിനില്പ്പുണ്ടാവും അയാള്. താഴെയിറങ്ങാന് പേടി. ഇറങ്ങിയാലും പിന്നീട് എങ്ങനെയെങ്കിലും തനിക്കാ മതിലില് കയറേണ്ടിവരും. താഴ്ചയിലേക്കിറങ്ങുന്നതിനേക്കാള് പ്രയാസമാണല്ലോ ഉയരങ്ങളിലേക്ക് കയറിപ്പോവാന്. എല്ലാ പ്രവാസവും മതിലിനു മുകളിലാണ് ജീവിതംമെനയുന്നത്.

No comments

Write for a change!

Popular Posts