In the name of Allah, the Most Gracious, the Most Merciful

നീര്ക്കെട്ടുകളില് ഒഴുകിനീങ്ങാന്

മനസ്സില് കെട്ടിക്കിടക്കുന്ന ചിന്തകള് എഴുതിനിറയ്ക്കുന്പോള് ഓര്ക്കാറില്ല, വരുംവരായ്കളെക്കുറിച്ച്. എന്നെ ബാധിക്കാത്ത ഒരു പ്രശ്നത്തിലും ഇടപെടാനാവില്ലെന്ന തത്ത്വം എല്ലായിടത്തും ഞാനും പാലിക്കാറില്ല. എന്റെ കൂടെയുള്ളതിനെ ബാധിക്കുന്ന എന്തും എനിക്ക് വിഷയംതന്നെ. ചരിത്രമെന്നും ജീവിതമെന്നും തരംതിരിവില്ലാത്തതിനാല് എഴുതിയതെല്ലാം നല്ലതിനെന്നു മാത്രം കരുതുന്നു. ഇത്രയും പറയിച്ചത് നേരിട്ടുകേട്ട ചില കമന്റുകളാണ്. നന്ദി, പൂക്കള് മാത്രമുദ്ദേശിച്ച് എഴുതാനാവില്ല.
വളഞ്ഞുതിരിയുന്ന പാതകളില് വെള്ളമൊഴുകിപ്പോവുകയും അതിനുമുകളില് വാഹനങ്ങള് ഒഴുകിനീങ്ങുകയും ചെയ്യുന്നതുപോലെ മനസ്സില് ആശയങ്ങള് വിരിയുന്നു. മറ്റന്നാള് രാത്രി നാട്ടിലേക്കു വിമാനംകയറും. 20 ദിവസത്തെ സ്വദേശവാസം, പിന്നെ വീണ്ടും പ്രവാസം. കറങ്ങിത്തിരിയുന്ന ജീവിതംകൊണ്ടെത്രനാള് എഴുതിനിറയ്ക്കാനാവുമെന്നു തീര്ച്ചയില്ല. മനസ്സിലെ നീര്ക്കെട്ടുകള് നിലക്കാതിരിക്കട്ടെ. എഴുത്ത് നിര്ത്താന് ഇനി മരണംവന്നെത്തണം; മനസ്സിനോ ശരീരത്തിനോ.

2 comments

  1. കൊള്ളാം മാഷേ,

    ഈ ബ്ലൊഗിലും നോക്കുമല്ലോ..
    ജോയിന്‍ ചെയ്യുമല്ലോ..!!
    പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

    http://tomskonumadam.blogspot.com/

    http://entemalayalam1.blogspot.com/

    ReplyDelete
  2. പൂക്കള്‍ നല്‍കാം,മുള്ള് ശ്രദ്ധിക്കണം!മുള്‍ചെടികളില്‍ വിരിയുന്ന
    പൂവിനു ആയുസ്സ് ഏറും!

    ReplyDelete

Write for a change!

Popular Posts