In the name of Allah, the Most Gracious, the Most Merciful

പെട്ടിയൊരുങ്ങുന്നു

അവധിക്കിനിയവധി. രണ്ടാഴ്ചത്തെ ഒഴിവുദിനങ്ങള് കടന്നുപോയത് ശരവേഗം. അഞ്ചിനു മടങ്ങണം, പ്രവാസത്തിലേക്കുതന്നെ. അതിനിടയ്ക്ക് പെണ്ണുകാണല് കലാപരിപാടിയും കടന്നുപോയി. മാതാപിതാക്കളുടെ നിര്ബന്ധം 26കാരന്റെ ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണര്ത്തിയെന്നു പറയാം. പത്രപ്രവര്ത്തകന് ദന്തഡോക്ടര് ചേരില്ലെന്നു ദൈവം നേരത്തേ തീരുമാനിച്ചുവച്ചിരിക്കും, ആ അധ്യായം സ്വയം കൊട്ടിയടച്ചു. യോജിച്ചൊരു പങ്കാളിയെ തിരയുന്നത് അരക്കൊല്ലംകഴിഞ്ഞുമതിയെന്ന് മാതാപിതാക്കള്ക്ക് ഹരജി സമര്പ്പിച്ച് വെള്ളി വൈകീട്ട് ദുബായ്ക്ക് തിരിക്കും. നാട്ടുവാസത്തേക്കാള് ഭേദം പ്രവാസമാണെന്ന് മിക്കപ്പോഴും തോന്നിച്ച അവധിദിനങ്ങള്. കാപട്യംനിറഞ്ഞ ലോകത്ത് കൃത്രിമച്ചിരിയും കള്ളത്തരവും കാണിക്കാന് ഇനിയും തെല്ലറപ്പ്.

Popular Posts