In the name of Allah, the Most Gracious, the Most Merciful

കൊന്പുള്ള വി.ഐ.പികള്

സ്വയം വലുതാക്കിപ്പറയുന്നവര്ക്ക് അഹങ്കാരികളെന്നാണു പേര്. ഇത്തരക്കാരില് പണക്കാരും ഉന്നതസ്ഥാനീയരുംപെടുന്നു. പച്ചയ്ക്കു പറഞ്ഞാല് ഒട്ടനവധി രാഷ്ട്രീയക്കാര്, മാധ്യമപ്രവര്ത്തകര്, പോലിസ്, എഴുത്തുകാര്, നടീനടന്മാര്, കന്പനി സി.ഇ.ഒമാര് എന്നിവരൊക്കെ വി.ഐ.പി ചമഞ്ഞുനടക്കുകയാണ്. ഇതിലൊരുത്തിയെ കഴിഞ്ഞദിവസം ഫ്ളാറ്റിനു താഴെവച്ച് കണ്ടു. നാല്പ്പത്തഞ്ചിനടുത്ത് പ്രായംവരും. സമീപത്ത് പുതിയ ഫ്ളാറ്റിന്റെ പണി തകൃതിയായി നടക്കുന്നു. അടുത്തൊന്നും പാര്ക്കിങ്ങ് പാടില്ല, പാര്ക്കിങ് സ്വന്തം ഉത്തരവാദിത്തത്തില് എന്നൊക്കെ വലിയക്ഷരത്തില് എഴുതിവച്ചിട്ടും മഹതി ഒരുകൂസലുമില്ലാതെ സ്വന്തം ബെന്സ് കാര് പണിതീരാത്ത കെട്ടിടത്തോട് ചേര്ന്നുനിര്ത്തിയിട്ട് പുറത്തിറങ്ങി. അപ്പോഴാണു അവരുടെ വണ്ടിക്കുമുന്നിലെ വി.ഐ.പി സ്റ്റിക്കര് കാണുന്നത്.
വാല്- എന്നെപ്പോലെയുള്ളവരെ നിങ്ങള്ക്ക് കൊതിക്കെറുവുകാര്, അസൂയാലുക്കള് എന്നൊക്കെ വിളിക്കാം. വി.ഐ.പിയെന്നു മാത്രം വിളിക്കരുത്. വി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.

31 comments

 1. ഇതിനാണു പറയുന്നത്.. അധികാരമുള്ള അപ്പൂപ്പന് അടുപ്പിലും..... :)

  ReplyDelete
 2. താങ്കളുടെ രോഷം എഴുത്തിലൂടെ മനസ്സിലാവുന്നു.അല്പന്‍ അര്‍ദ്ധരാത്രിയിലും കുട പിടിക്കും.ആ വി.ഐ.പി അത്തരത്തില്‍ പെട്ടതാവും!

  ReplyDelete
 3. കൂതറ വി.ഐ.പി.കള്‍ അവര്‍ക്കെന്താ കൊമ്പുണ്ടോ?

  ReplyDelete
 4. പയ്യനും കൊച്ചുമുതലാളിയും മുഹമ്മദ്കുട്ടിയും ഹംസയുമൊക്കെ വീണ്ടും എഴുതാന് പ്രേരിപ്പിക്കുന്നു. സ്നേഹത്തോടെ നന്ദി.

  ReplyDelete
 5. വി ഐ പി എന്നകൊമ്പ് ... :)

  ReplyDelete
 6. ഇങ്ങിനെയൊക്കെ കാണുമ്പോഴാണ് നല്ല മനുഷ്യനും ക്രൂരനാകുന്നത്.

  ReplyDelete
 7. എന്നെപ്പോലെയുള്ളവരെ നിങ്ങള്ക്ക് കൊതിക്കെറുവുകാര്, അസൂയാലുക്കള് എന്നൊക്കെ വിളിക്കാം. വി.ഐ.പിയെന്നു മാത്രം വിളിക്കരുത്. വി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.


  ഞാന്‍ വി ഐ പി യല്ല..
  വി വി ഐ പിയാ..
  പക്ഷെ,
  എഴുതിവെക്കാന്‍ ഒരു
  നാനോ പോലുമില്ലല്ലോ..

  ReplyDelete
 8. അമ്മയാകാതിരിക്കാന്‍ കഴിയില്ലല്ലോ സുഹൃത്തേ :) thnaks

  ReplyDelete
 9. തെച്ചിക്കോടന്, റാംജി, മുഖ്താര്, ശ്യാമ എല്ലാവര്ക്കും നന്ദി.

  ReplyDelete
 10. VIP - വെറുതെ ഇരിക്കുന്ന പട്ടി !

  ReplyDelete
 11. വി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.

  പട്ടി മാത്രമല്ല പെട്ടിയും VIP ആണ്
  നിങ്ങളോര്‍ക്കുക നിങ്ങള്‍ എങ്ങിനെ നിങ്ങളായെന്ന്.

  ReplyDelete
 12. വി ഐ പികള്‍ക്ക് രാത്രിയില്‍ വല്യ കഷ്ടപ്പാടാ..!


  അതുകൊണ്ട് പകലെങ്കിലും അവര്‍ ഒന്ന് ചെത്തിക്കോട്ടെ..സര്..ഹ് ഹ് ഹ് ഹ്

  ReplyDelete
 13. ഓഴാക്കന്, പറയാതെ പറഞ്ഞു.
  അക്ബര്, തിരിച്ചറിവാണു ജീവിതം.
  ലക്ഷ്മി, അതുകൊണ്ടാണ് ഇവരെ സാധാരണ സമൂഹം എന്നും അകറ്റിനിര്ത്തുന്നത്. ഉദാഹരണത്തിന് ഒരുകല്യാണമുണ്ടെന്നിരിക്കട്ടെ, അവരുടെ തരക്കാരെ മതിയവര്ക്ക്. അപകടമുണ്ടായാലോ, ആദ്യം ഓടിയെത്തുന്നത് എന്നും സാധാരണക്കാരന് തന്നെ. അല്ലാത്തവന്, ഓഴാക്കന് പറഞ്ഞപോലെ വെറുതെ ഇരിക്കുന്ന .... തന്നെ

  ReplyDelete
 14. ഇവരൊക്കെ എത്രകാലം?

  ReplyDelete
 15. ഇത്തരക്കാര്‍ എന്നും കാണും ; ചിന്തിക്കുന്നവര്‍ക്ക് ദ്ര്യഷ്ട്ടാന്തമായിട്ട്, അഹങ്കരിക്കരുതെന്നും വളരുംതോറും വിനയം കൂടണമെന്നും പഠിക്കാന്‍ ഇത്തരക്കാര്‍ എന്നും ഉണ്ടായേതീരു.

  ReplyDelete
 16. ഇത്തരക്കാര്‍ എന്നും കാണും ; ചിന്തിക്കുന്നവര്‍ക്ക് ദ്ര്യഷ്ട്ടാന്തമായിട്ട്, അഹങ്കരിക്കരുതെന്നും വളരുംതോറും വിനയം കൂടണമെന്നും പഠിക്കാന്‍ ഇത്തരക്കാര്‍ എന്നും ഉണ്ടായേതീരു.

  ReplyDelete
 17. കൊച്ചുമുതലാളിയോട്‌ സെയിം പിച്ച്‌

  ReplyDelete
 18. സുമേഷ്, എസ്.എം.സാദിഖ്, Intimate Stranger, എറക്കാടന് നന്ദി, ഈ പിന്തുണയ്ക്ക്

  ReplyDelete
 19. അഹങ്കാരം മനുഷ്യനെ നശിപ്പിക്കുന്നു.

  ReplyDelete
 20. വി ഐ പികള്‍ = ഉത്തരം താങ്ങുന്ന പല്ലികള്‍!

  ReplyDelete
 21. അഹങ്കാരത്തിന് കയ്യും കാലും വച്ചവര്‍..!!
  എന്റെ ബ്ലോഗില്‍ വന്നതിനു നന്ദിട്ടോ..

  ReplyDelete
 22. ശ്യാമ, SHEBBU, വായാടി, സിനു നന്ദി, ഈ പ്രോല്സാഹനത്തിന്

  ReplyDelete
 23. വി.ഐ.പി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചതിലാണോ രോഷം. അവര്‍ കുറേ നേരം കറങ്ങി അവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ആശ്വാസത്തോടെ പുറത്തിറങ്ങിയതിലോ?
  സ്വന്തമായി കാറില്ലാത്ത ഞാന്‍ പലപ്പോഴും ചങ്ങാതിമാരെയാണ് ആശ്രയിക്കുക. അവര്‍ ചില നേരങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പെടുന്ന പാട് കാണേണ്ടതു തന്നെയാണ്. അവസാനം ഒരിടം കിട്ടിയാല്‍ കാണുന്ന ആശ്വാസം.. ഓ അത് ഒന്നു വേറെ തന്നെ.
  നീ ഇറങ്ങിക്കോ, ഞാന്‍ പാര്‍ക്ക് ചെയ്തു വന്നോളാം എന്നു പറഞ്ഞാലും ഞാന്‍ ഇറങ്ങാതെ അയാളുടെ പാട് കണ്ടോണ്ടിരിക്കും. ചിലയിടങ്ങളൊക്കെ ചൂണ്ടിക്കാണിക്കും. അവിടത്തെ നോ പാര്‍ക്കിംഗ് ബോര്‍ഡ് ഞാന്‍ കണ്ടിട്ടുണ്ടാവില്ല.
  സലാഹേ…. പാവായിരിക്കും അവര്. ആ സ്റ്റിക്കര്‍ കൊണ്ട് അവരങ്ങ് ജീവിച്ച് പോയിക്കോട്ടെ. താങ്കള്‍ പ്രസ് എന്നെഴുതി ഒട്ടിച്ച് എങ്ങോട്ടൊക്കെ പോയിരിക്കണം.

  ReplyDelete
 24. അശ്റഫ് ഭായി, വ്യത്യസ്തമായ അഭിപ്രായത്തിനു നന്ദി. പാര്ക്കിങ്ങിനായി ഒരു വലിയ കെട്ടിടം വേറെത്തന്നെ ഞങ്ങള് താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമകള് പണിതിട്ടുണ്ട്. കൂടാതെ വലിയൊരു മൈതാനവും തൊട്ടടുത്ത് ഒഴിഞ്ഞുകിടപ്പുണ്ട്.എന്നിട്ടും ഇത്തരം പാവങ്ങളെപ്പോഴും (മറ്റുള്ളവരുടെ)പുറത്ത് സ്വന്തം ശകടമിടുന്നത്, ജീവിക്കാന് വേണ്ടിയാണെന്നു പറയാന് പറ്റില്ല. മറ്റുള്ളവരുടെ സ്വൈരജീവിതം നശിപ്പിക്കാനാണെന്നേ കരുതാനാവൂ. പിന്നെ, പ്രസ് എന്നെഴുതിയൊട്ടിച്ച വാഹനവുമായി ഞാന് പോയയിടങ്ങളില് ഒരാളും ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല. കാരണം ഞാനുപയോഗിച്ചത് ബൈക്കായിരുന്നു. വലിയവാഹനത്തിന്റെ കൂട്ടുത്തരവാദിത്തമായപ്പോള് അതൊരുപക്ഷേ, പരിധികള് ലംഘിച്ചിട്ടുണ്ടാവാം. പക്ഷേ, അതിനു നീതീകരിക്കാനാവുന്ന കാരണങ്ങളുമുണ്ടായിരുന്നു. വി.ഐ.പികളെല്ലാം ഇങ്ങനെയാണെന്നു ഞാന് പറയില്ല. എന്നാല് പ്രശ്നക്കാരില് അവരുമുണ്ടെന്നു പറയും, തീര്ച്ച.
  കൂട്ടിച്ചേര്ക്കാനൊന്നുകൂടി- ഒരിക്കല് കോഴിക്കോട്ടെ മുത്തശ്ശിപ്പത്രക്കാരന് ഇതുപോലൊരു പാര്ക്കിങ് പ്രശ്നത്തില് പോലിസ് സ്റ്റേഷനില് കയറിയ കഥയുമുണ്ട്. വി.ഐ.പി സ്റ്റാറ്റസ് പതിച്ചുകിട്ടാത്ത കൂട്ടരില് മുന്പിലാണു ഇവരുമെന്നത് യാഥാര്ഥ്യം.
  താങ്ക്ളെ ഇനിയും ഇത്തരം പ്രതികരണങ്ങള് തുറന്ന ചര്ച്ചകളിലേക്കു നയിക്കും. വീണ്ടും വരുമല്ലോ. സ്നേഹത്തോടെ നന്ദി.

  ReplyDelete
 25. കൊമ്പുള്ള...
  എന്നാക്കിക്കൂടേ.?

  പ്രതികരണം നന്നായി.

  ReplyDelete
 26. the man to walk with, കുമാരന്‍
  രണ്ടുപേര്ക്കും നന്ദി.

  ReplyDelete
 27. പണം,പദവി,പെരുമ എന്നിവയൊന്നിച്ചുവന്നാൽ എളിമ നഷ്ട്ടപ്പെടും,അപ്പോൾ വി.ഐ.പി യാകും..
  ഈ സ്ഥിതിവിശേഷം വന്നാൽ എല്ലാവരും ഇതിനടിമകളാവും കേട്ടൊ!

  ReplyDelete

Write for a change!

Popular Posts