In the name of Allah, the Most Gracious, the Most Merciful

നിത്യപ്രവാസത്തിലേക്കു പറന്നവന്

മനുഷ്യന് ജീവനുള്ള കാലത്തോളം അവന്റെ ദുരിതങ്ങളും കൂടെയുണ്ടാവും. നമ്മുടെ ജീവനും ജീവിതവും നമ്മുടെ കൈകളില് ഭദ്രമല്ലെന്ന് വ്യക്തമായി അറിയാവുന്നവരായിട്ടും നമ്മള് നിയന്ത്രണങ്ങളുടെ വേലിക്കെട്ട് പൊളിച്ചടുക്കാനാഞ്ഞു ശ്രമിക്കുന്നു. അവസാനത്തെ ശ്വാസവും നിലയ്ക്കുംമുന്പ് ഒരിറക്ക് വെള്ളംകുടിക്കാനോ ഒരുശ്വാസംകൂടി വലിക്കാനോ ആഗ്രഹിക്കാത്ത ഒറ്റ ശരീരവും ഭൂമിയില് പിറന്നിട്ടുണ്ടാവില്ല.
കഴിഞ്ഞദിവസം കൊല്ലം സ്വദേശിയായ 35കാരന് പ്രദീപിന്റെ മനംവേദനിപ്പിക്കുന്ന ചരിത്രമറിഞ്ഞു. അവിവാഹിതനായ യുവാവിനോട് അബൂദാബിയിലെ കന്പനി, സാന്പത്തികമാന്ദ്യത്തെത്തുടര്ന്ന് ആറുമാസം അവധിക്കുപോവാന് നിര്ദേശിച്ചതാണ്. ജോലിപോയെന്നുറച്ച് അത്യധികം മനോവിഷമത്തോടെ നാടണയാനിരിക്കെയാണ് അകാലത്തില് ആകസ്മികമരണം, അതും ഉറക്കത്തില്. ഹൃദയംനിലച്ചതാവാം. സഹോദരിയും ഭര്ത്താവും ദുബായിലുണ്ടായിരുന്നു. അസ്വാഭാവികമരണമായതിനാല് ഒരാഴ്ച നീണ്ടു അന്തിമനടപടികള്. പോസ്റ്റ്മോര്ട്ടം കഴിഞ്ഞ് ആത്മാഹുതിയല്ലെന്ന ഫലവുമായി മിനിയാന്ന് പ്രദീപിന്റെ ചലനമറ്റ ദേഹം നാട്ടിലേക്കു പറന്നു,  തീരാപ്രവാസത്തിലേക്ക്.

24 comments

 1. This comment has been removed by the author.

  ReplyDelete
 2. ജീവിതമേ നീ എന്ത്?
  നിശബ്ദതയില്‍നിന്നും നിശബ്ദതയിലേക്ക് ബഹളം കൂട്ടി ഒരു യാത്രയല്ലേ ഈ ജീവിതം എന്നു ഈ കുറിപ്പ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

  ReplyDelete
 3. ജീവിതം എന്നാലോചിച്ചാല്‍ എന്താ അല്ലെ?
  അതിനുവേണ്ടിയാണ് മനുഷ്യന്‍ തമ്മില്‍ തല്ലുന്നതും കുതികാല്‍ വെട്ടുന്നതും എന്ന് ചിന്തിക്കുമ്പോള്‍ കഷ്ടം.
  ചെറിയ കുറിപ്പാണെങ്കിലും നന്നായി സലാഹ്.

  ReplyDelete
 4. ജീവിതത്തിന്റെ നിസ്സാരത...
  പക്ഷെ, അതാരും മനസ്സിലാക്കുന്നില്ലല്ലോ എന്റെ പ്രിയ സുഹ്രുത്തെ!

  ReplyDelete
 5. ജീവിതത്തിന്റെ നിസ്സാരത...
  പക്ഷെ, അതാരും മനസ്സിലാക്കുന്നില്ലല്ലോ എന്റെ പ്രിയ സുഹ്രുത്തെ!

  ReplyDelete
 6. അതെ,
  എമര്‍ജെന്‍സി എക്‌സിറ്റ്...


  കുറിപ്പുകള്‍
  കുറുകിയുരുകുന്നു..


  ഭാവുകങ്ങള്‍..
  തുടരുക..

  ReplyDelete
 7. സുരേഷ്, റാംജി, യറഫാത്ത്,മുഖ്താര്,
  ജീവിക്കുക തന്നെ.
  നന്ദി

  ReplyDelete
 8. ജീവിതത്തിൽ പലതും വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നവർ ഒരു ഭാഗത്ത്.. ദുരിതം മാത്രം കൂട്ടിനുള്ളവർ മറുഭാഗത്ത്... നൈമിഷികമായ ജീവിതത്തിനിടയിൽ ... എന്തെല്ലാം നേരിടുന്നു അല്ലെ ഭാവുകങ്ങൾ...

  ReplyDelete
 9. ആശംസക്ക് നന്ദി .എനിക്ക് കിട്ടിയ ആദ്യ ആശ്വാസ വാക്കാണിത് .....
  പക്ഷെ ചേട്ടാ (അങ്ങിനെ വിളിക്കാമല്ലോ അല്ലെ ?) ഈ കാത്തിരിപ്പ് മരണത്തിലേക്കാണ്

  ReplyDelete
 10. എന്താ പറയാ… അതല്ലെ ജീവിതം.! ആരെപ്പോള്‍ എവിടെ…!! എല്ലാം വെട്ടിപ്പിടിക്കുമ്പോള്‍ മറന്നു പോവുന്ന സത്യം.! മരണം അതില്‍ നിന്നും രക്ഷപ്പെടുന്നവര്‍ ആരുമില്ലല്ലോ.!!

  ReplyDelete
 11. ഇതിനെയാണ് വിധിയുടെ കളിവിളയാട്ടം എന്ന് പറയുന്നത് !

  ReplyDelete
 12. ഒരു പ്രവാസി മരിക്കുമ്പോള്‍ വേദനികുന്നത് അയാള്‍ടെ കുടുംബം മാത്രമല്ല....

  ReplyDelete
 13. "ഇന്നു ഞാന്‍ നാളെ നീ..." ഈ വരികള്‍ ഓര്‍ത്തുപോയി.:(

  ReplyDelete
 14. ഹംസ, ബിലാത്തിപട്ടണം,റെഫി, ജിപ്പൂസ്, വായാടി നന്ദി, കുറിപ്പുകള്ക്ക്

  ReplyDelete
 15. പ്രവാസ നേര്‍കാഴ്ച

  ReplyDelete
 16. ഇത്രേ ഉള്ളൂ നമ്മടെ ഒക്കെ കാര്യം

  ReplyDelete
 17. ഇത്രയുമില്ല

  ReplyDelete

Write for a change!

Popular Posts