In the name of Allah, the Most Gracious, the Most Merciful

നാടുനന്നാവാന് ഇനിയും അടികൊള്ളാം

രാഷ്ട്രീയക്കാരന്റെ കുതന്ത്രങ്ങള് ഏറ്റവും നന്നായി പയറ്റപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണു കൊച്ചുകേരളം. ഇതില് നിലവാരത്തകര്ച്ചയില് ഏറ്റവും മുന്നില് കോണ്ഗ്രസ് നേതാക്കളും പിന്നില് വിപ്ളവസഖാക്കളുടെ പ്രസ്ഥാനവുമാണ്. ഭരണകാലയളവില് വിപ്ലവവീര്യം അടിവസ്ത്രത്തിനുള്ളിലൊളിപ്പിക്കുന്ന കാരണവന്മാര്, ജയറാം നായകനായൊരു പാര്ട്ടിവിരുദ്ധ സിനിമയില് കണ്ടപോലെ, വിദ്യാര്ഥിപ്രസ്ഥാനക്കാരെ കന്പും കല്ലുമേല്പ്പിച്ച് പഞ്ചപുച്ഛമടക്കിപ്പിടിച്ചു നില്ക്കുന്ന അവസ്ഥയാണീ കാലയളവില് കാണാനാവുക. കിനാലൂരില് ദേശീയപാതാ വികസനത്തിനെതിരേ ഉയര്ന്ന പ്രതിഷേധക്കൊടുങ്കാറ്റ് ഗതിമാറി വീശിയത് വിപ്ലവവായാടിത്തത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. തങ്ങള് ചെയ്യുന്പോള് ഹലാലായത്, അന്യര്ക്കു ഹറാമാവുന്ന കാഴ്ച ലജ്ജാവഹംതന്നെ. ഇതുവരെ നമ്മളൊക്കെ വിചാരിച്ചത് വിപ്ലവവീര്യം തുടിക്കുന്ന കുറച്ചെങ്കിലും സഖാക്കള് ജീവിച്ചിരിപ്പുണ്ടെന്നാണ്. കിനാലൂരില് സംഭവിച്ചതിന്റെ വിശദാംശങ്ങള് തലനാരിഴ കീറിപ്പരിശോധിക്കേണ്ടതില്ലെന്നാണ് വീഡിയോ ദൃശ്യങ്ങള് ബോധ്യപ്പെടുത്തുന്നത്. പൊതുമുതല് നശിപ്പിച്ചുകൊണ്ടുള്ള സമരങ്ങള് മാത്രമേ നമുക്ക് ചെയ്യാനാവൂവെന്ന അവസ്ഥയിലേക്ക് പാര്ട്ടി തരംതാഴ്ന്നിരിക്കെ, ജനകീയമായ പ്രക്ഷോഭങ്ങളില് ഇരട്ടത്താപ്പുനയം സ്വീകരിക്കുന്ന തനിനാടന് രാഷ്ട്രീയദല്ലാളിന്റെ പണി മൂന്നാംമുന്നണിയൊന്നിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇടതുമന്ത്രിസഭ കൈക്കൊള്ളുന്ന മിക്ക തീരുമാനങ്ങളും മുഖ്യമന്ത്രിയുടേതല്ലെന്ന പോലെ, കിനാലൂരുകാര് തല്ലുകൊണ്ടത് നാടുംവീടും കാക്കാനാണെന്നു വിശ്വസിക്കാം. സ്വയം തല്ലുമേടിച്ച് നാടുനന്നാക്കാനിറങ്ങിയ ആ സമരസഖാക്കള്ക്ക് വിപ്ലവാഭിവാദ്യങ്ങള്.

മുകളിലത്തേത് ഒരഭിനവ രാഷ്ട്രീയക്കാരന്റെ ഗീര് വാണമായി തള്ളാം, കൊള്ളാം. കേള്ക്കാനൊരു പട്ടിയെങ്കിലുമുണ്ടല്ലോ. (ഖിസൈസ് ശൈഖ് കോളനിയിലെ ഇടവഴിയില് നിന്നെടുത്തത്. പുതിയ മെട്രോ റെയില് പാതയെടുത്ത കടയുടെ ഓരംചേര്ന്നു നിന്ന പട്ടിയുടെ ഉടമയും കേരളക്കാരനാണ് ).


അറബിഭാഷാസഹായി-
ഹലാല്- അനുവദനീയം
ഹറാം- നിഷിദ്ധമായത്

13 comments

 1. ആദ്യ തേങ്ങ എന്റെ വക.
  തല്ലുകൊള്ളാത്തതിന്റെ കുറവാണെന്ന് പറയാറില്ലേ, കുറെ കൊള്ളുമ്പോള്‍ നന്നാവുമായിരിക്കും !

  ReplyDelete
 2. പണത്തിനും അധികാരത്തിനും മേലെ പരുന്തും പറക്കില്ല...അത് കിനാലൂര്‍ നിവാസികള്‍ക്കും മനസ്സിലായി.....

  ReplyDelete
 3. kaaryangal thurannu paranjirikkunnu...... othiri nannaayi....... aashamsakal.....

  ReplyDelete
 4. ഭരണകാലയളവില് വിപ്ലവവീര്യം അടിവസ്ത്രത്തിനുള്ളിലൊളിപ്പിക്കുന്ന കാരണവന്മാര്

  മൂര്‍ച്ചയുളള ഭാഷയില്‍ ഇനിയും പ്രതികരിക്കുക
  ആശംസകള്‍

  ReplyDelete
 5. മരുമോള്‍ക്ക് കക്കൂസിലും പറ്റില്ല, അമ്മായി അമ്മയ്ക്ക് അടുപ്പിലും ആവാം.!

  ReplyDelete
 6. സത്യങ്ങൾ തുറന്ന് പറഞ്ഞു. പറഞ്ഞ രീതിയും കൊള്ളാം.

  ReplyDelete
 7. പ്രതികരണശേഷി നഷ്ട്ടപെട്ടിട്ടില്ലാത്ത കുറച്ചുപേരെങ്കിലും ഉണ്ടാകുനത് നല്ലതാ ...

  ReplyDelete
 8. പ്രതികരണം വേണം ; ....................

  ReplyDelete
 9. സ്വന്തം കാര്യലാഭാത്തിനായി മാത്രമുള്ള കാഴ്ചകള്‍ ജനങ്ങളെ കാണിക്കുന്ന ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലെ കാഴ്ചകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

  ReplyDelete
 10. നാടിന് വേണ്ടി ജീവിക്കുന്ന ഏതു നേതാവാണ് നമുക്കുൾലത് ഇപ്പോൾ ?

  ReplyDelete

Write for a change!

Popular Posts