In the name of Allah, the Most Gracious, the Most Merciful

ക്രൈംബ്രാഞ്ചിനെ വെട്ടിച്ച നൂറിന്റെ കള്ളന്

കഥാപാത്രങ്ങളാരെന്നു മാത്രം ചോദിക്കരുത്.  രണ്ടു നാടന്പെണ്ണുങ്ങള്. അരികുകീറിയ നൂറിന്റെ നോട്ട് ബാങ്കില് മാറ്റിക്കിട്ടുമെന്നറിഞ്ഞാണ് പുത്തന് നോട്ടൊന്ന് നാട്ടിലെ സര്ക്കാര് ബാങ്കില് കൊണ്ടുകൊടുത്തത്. പണം വാങ്ങിയ കൌണ്ടറിലെ കാഷ്യര് പെട്ടെന്ന് അപ്രത്യക്ഷമായപ്പോള് നൂറുപോയെന്ന ആശങ്കയില് രണ്ടുപേരും കാത്തിരുന്നു. അഞ്ചുമിനിറ്റെടുത്തില്ല, അതാവരുന്നു കക്ഷി, മാനേജരെ കാണാനുള്ള ക്ഷണക്കത്തുമായി. രണ്ടുപേരും ചെന്നു. പോലിസ് മുറയിലല്ലെങ്കിലും പേടിപ്പിക്കുമാറ്, മാനേജറുടെ ചോദ്യം- നിങ്ങള്ക്ക് ഈ നോട്ടെവിടെ നിന്നു കിട്ടി.
വീട്ടില് കാശുകൊണ്ടുവന്നൊരുത്തന് തന്നുപോയതാ സാറേ. ആളുടെ പേരും ഊരും അറിയില്ല- ഉത്തരം.
എന്നാലിത് കള്ളനോട്ടാ, ക്രൈംബ്രാഞ്ചുകാര് പുറത്തുനില്പ്പുണ്ട്. വരൂ- മാനേജര് പെണ്ണുങ്ങള് രണ്ടിനെയും കൂട്ടി പുറത്തേക്ക്. ഇടവഴിയൊന്നു കടന്ന് പഴയൊരു ഗോവണിക്കടുത്തെത്തി. കരച്ചിലിന്റെ വക്കോളമെത്തിയ പെണ്ണൊരുത്തി മൊഴിഞ്ഞു- സാറേ നിരപരാധികളായ ഞങ്ങളെ വെറുതെവിട്ടേക്ക്, നൂറും വേണ്ട. പറഞ്ഞുതീര്ന്നില്ല, അവിടെവച്ചുതന്നെ മാനേജര് നൂറിന്റെ നോട്ട് ക്രൈംബ്രാഞ്ചുകാര് കാണാതെ കത്തിച്ചുകളഞ്ഞു. ആശ്വാസത്തോടെ പെണ്ണുങ്ങള് മടങ്ങി; നൂറുപോയാലെന്താ, അഴിയെണ്ണാതെ രക്ഷപ്പെട്ടല്ലോ- എന്ന മനസ്സുമായി.
അന്വേഷണത്തില് ഇതു ഗള്ഫുകാരന് വീട്ടിലേക്കയച്ച കുഴല്പ്പണക്കെട്ടില് നിന്ന് കിട്ടിയതാണെന്നു മനസ്സിലായി. ദുബായിയില് പണം നേരായ മാര്ഗ്ഗത്തിലയക്കാന് സംവിധാനങ്ങളെത്രയുണ്ടായിട്ടും കുഴല്പ്പണത്തെ ആശ്രയിക്കുന്ന ഇത്തരം ഗള്ഫുകാര് സ്വന്തം ഭാര്യമാരെയും പെങ്ങന്മാരെയും മാത്രമല്ല, സമൂഹത്തെയൊന്നടങ്കം ആ തെറ്റില് പങ്കാളികളാക്കുന്നുവെന്നാണ് പറയാനുദ്ദേശിച്ചത്.

മറുവാക്ക്- വായിക്കുന്നത് ക്രൈംബ്രാഞ്ചുകാരായാലും സൈബര് സെല്ലായാലും എന്റെ ഫോണ് ടാപ്പിങ്ങിനോ ഫോളോ അപ്പിനോ നില്ക്കണ്ട, അപരാധികളെക്കുറിച്ച് എനിക്കു വിവരം ലഭിച്ചാല് ആദ്യം ഞാനറിയിക്കാം.

13 comments

 1. ഒരു വിധം എല്ലാരും ഗള്‍ഫില്‍ നിന്ന് പണം അയച്ചിരുന്നത് ഇങ്ങിനെതന്നെ.
  അതിന്റെ കാരണം പണം നേരത്തെ കിട്ടുക എന്നത് തന്നെയായിരുന്നു.
  പക്ഷെ ഇപ്പോള്‍ ബാങ്കുകളില്‍ കൂടി പണം നേരത്തെ ലഭിക്കുന്ന സംവിധാനം ഉള്ളത് കൊണ്ട് "ഹുണ്ടി" അയക്കുന്നത് കുറവാണ്.
  എന്നാലും നടക്കുന്നുണ്ട്.

  ReplyDelete
 2. പട്ടേപ്പാടം റാംജിസാര്‍ പറഞ്ഞ പോലെ ഇപ്പോള്‍ കുഴല്‍ വഴി പണം കുറവാണ് എന്നാണ് തോനുന്നത് കാരണം പണ്ട് ബാങ്കില്‍കൂടി അയക്കുന്നതിനേക്കാള്‍ കൂടുതല്‍ റൈറ്റ് കുറവും പിന്നെ പെട്ടന്ന് തന്നെ വീട്ടില്‍ കാശെത്തുന്നതും ബാങ്കിലൂടെ അയക്കാനുള്ള ബുദ്ദിമുട്ടുകളും കാരണം അധികപെരും ഹുണ്ടിയെ ആശ്രയിച്ചിരുന്നു.!

  ReplyDelete
 3. ഇപ്പൊളതിന് ഇത്തരം രീതികളിൽ ആരെങ്കിലും പണം അയക്കുന്നുണ്ടോ ..ഗെഡീ ?

  ReplyDelete
 4. സംഗതി നന്നായി ,പഴയ കഥയായിക്കൂട്ടാം.പിന്നൊരു കാര്യം എന്താ ഫോണ്ടിനൊക്കെ ഒരു മസില്‍ പിടുത്തം?
  ക്രൈംബ്രാഞ്ചുകാര് പുറത്തുനില്പ്പുണ്ട്. വരൂ- മാനേജര് പെണ്ണുങ്ങള് .
  ക്രൈംബ്രാഞ്ചുകാര്‍,മാനേജര്‍,പെണ്ണുങ്ങള്‍ -എന്നിങ്ങനെ എഴുതാന്‍ പറ്റില്ലെ? കീമാനല്ലെ ഉപയോഗിക്കുന്നത് ? ബ്രൌസര്‍ മോസില്ലയും?

  ReplyDelete
 5. പുതിയ കഥതന്നെയാണു പറഞ്ഞത്. സൌദിയിലിപ്പോഴും ഇങ്ങനെത്തന്നെ. ഇങ്ങ് ദുബായിയില്പ്പോലും ആളുകള് വിവരമില്ലാതെ താല്ക്കാലികലാഭത്തിനു വേണ്ടി ചെയ്യുന്നതാണിത്. നന്ദി, റാംജി, ശ്യാമ, ഹംസ, ബിലാത്തിപ്പട്ടണം, മുഹമ്മദ്കുട്ടി, ചേച്ചിച്ചേട്ടന്മാരിക്കയെന്നും ചേര്ത്തിട്ടുണ്ടെന്നു കരുതണേ.

  ReplyDelete
 6. ഇപ്പോള്‍ കുറവാണെങ്കിലും വിഷയം പ്രസക്തം.

  സലാഹിന്റെ ഫോണില്‍ ഒരു ലീക്ക് ശബ്ദം കേള്‍ക്കുന്നുണ്ടോ ? സൂക്ഷിക്കണം!

  ReplyDelete
 7. നല്ല പോസ്റ്റ്. ഈ കാലത്തും ആളുകള്‍ പണം നാട്ടിലേയ്ക്കയക്കാന്‍ ഇങ്ങിനെയൊരു മാര്‍ഗം സ്വീകരിക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.

  ReplyDelete
 8. ഇതില്‍ ഇങ്ങനെയൊരു പുലിവാല്‍ ഉണ്ടാവുമല്ലേ.

  ReplyDelete
 9. salaah, fontinu enthaa oru masilupitutham. sraddikkumallo...

  ReplyDelete
 10. ithokke ee samoohathil innum nadakkunnu.itharam cheru kurippukal ee blog ne vyatyasthamaakunnu.Ashamsakal

  ReplyDelete
 11. നിങ്ങള്‍ എന്നെ കള്ളന്‍ എന്ന് വിളിച്ചില്ലേ

  ReplyDelete
 12. ദാ.. പോലീസ് വരുന്നുണ്ടേ..

  ReplyDelete

Write for a change!

Popular Posts