In the name of Allah, the Most Gracious, the Most Merciful

കണ്ണുകുത്തിപ്പൊട്ടിച്ച ഗോപീകൃഷ്ണന്

തലക്കെട്ടുകണ്ട് ഞെട്ടേണ്ട. പരമതവിദ്വേഷത്തിനുള്ള ശ്രമമോ, കള്ളക്കഥയോ അല്ല. ഇന്നു രാവിലെ നടന്നതാണ്. ക്ലിനിക്കില് പുതിയ കണ്ണുഡോക്ടര് ഭാസ്കര് ചുമതലയേറ്റ വിവരം വിളംബരംചെയ്യുന്ന തിരക്കിലായിരുന്നു. ഡോക്ടറുടെ ദുബായിയിലെ ആദ്യരോഗിയായെത്തിയ ഗോപീകൃഷ്ണനെന്ന 28കാരന് പരിശോധനാമുറിയിലേക്ക്. വലത്തേകണ്ണിന് മാരകമായ പരിക്കോടെയെത്തിയ, യുവാവിനൊപ്പം ബന്ധു മാത്രം. മാനസികനിലതെറ്റിയ രോഗി നിമിഷങ്ങള്ക്കകം മുറിവിട്ടിറങ്ങി ഓടുന്നതാണു പിന്നീടുകണ്ടത്. ബന്ധു ബലപ്രയോഗത്തിലൂടെയും മര്ദ്ദനമുറകളിലൂടെയും യുവാവിനെ വരുതിയിലാക്കി, ക്ലിനിക്കില് നിന്നു പുറത്തിറക്കി. തനിഭ്രാന്തനായി മാറിയ അയാള് കെട്ടിടത്തില് നിന്നും റോഡിലേക്കോടാന് ശ്രമിച്ചു. സമീപത്തു നിര്ത്തിയിട്ട പോലിസ് ബൈക്കിലും കയറി. അറബി മാത്രം സംസാരിക്കുന്ന പോലിസുകാരന് ശ്രമിച്ചിട്ടും യുവാവടങ്ങിയില്ല. സ്വബോധംനഷ്ടപ്പെട്ട മനുഷ്യനെ ക്രൂരമായി കൈകൊണ്ടടിച്ചും വലിച്ചും വരുതിയിലാക്കാന് ബന്ധു ശ്രമിച്ചുകൊണ്ടിരുന്നു. പോലിസുകാരന്റെ നിര്ദേശപ്രകാരം സമീപത്തെ കടയില്ക്കയറി 999ല് പോലിസിനെ വിളിച്ചു. അഞ്ചുമിനിറ്റിനകം അവരുമെത്തി. ഇതിനിടെ ഗോപിയുടെ സ്പോണ്സറെത്തി, കോടതിയില് തൊഴില്ത്തര്ക്കം നിലനില്ക്കുന്നതിനാല് തനിക്കൊന്നും ചെയ്യാനാവില്ലെന്നു പോലിസിനെ അറിയിച്ചു. നീണ്ട സംസാരത്തിനൊടുവില് പോലിസും കൈയൊഴിഞ്ഞു. കൈരണ്ടും കെട്ടിയിടാനും ടാക്സിയില് ഗവ. ആശുപത്രിയില് പോവാനും നിര്ദേശിച്ച് അവരും രംഗംവിട്ടു. പതിവുനിസ്സഹായതയുടെ മേലങ്കിയൂരാതെ ഞാനും മടങ്ങി. പിന്നീടറിഞ്ഞു; ജോലിയും കൂലിയും നഷ്ടമായി ഭ്രാന്തനായി മാറിയ യുവാവ് സ്വയം കണ്ണില്ക്കുത്തിയതാണെന്ന്. മേല്സംഭവങ്ങള്ക്കു ശേഷം അവശനായ, യുവാവിനെ ആംബുലന്സില് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ, ആ ഹതഭാഗ്യന് ഒരുകുപ്പി പാല് മാത്രം നല്കാന് കഴിഞ്ഞു. പിന്നെയും ഉള്ളില് വേദനബാക്കി.

22 comments

 1. വായിച്ച് നെടുവീര്‍പ്പിടാനല്ലാതെ ഒന്നിനും കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത...
  ദാരുണമായ എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും...

  ReplyDelete
 2. അയാൾക്കെന്തുപറ്റി ഇങ്ങിനെയാവാൻ?

  ReplyDelete
 3. ജോലിയും കൂലിയും നഷ്ടമായി ഭ്രാന്തനായി മാറിയ യുവാവ് സ്വയം കണ്ണില്‍ കുത്തിയതാണെന്ന്. ....

  കഷ്ടം,ഇപ്പോഴും ആളുകള്‍ ഇങ്ങിനെയൊക്കെ?

  ReplyDelete
 4. ഒരു ജോലി പോയെന്ന് വെച്ച് എന്ത് നഷ്ട്ടപ്പെടാന്‍..?? അതിനെക്കാള്‍ നല്ലത് കിട്ടില്ലേ

  ReplyDelete
 5. കഷ്ടം!!
  വായിച്ചപ്പോള്‍ വേദന തോന്നി..

  ReplyDelete
 6. പലപ്പോഴുമങ്ങനെയാണ്. നോക്കിനില്‍ക്കാന്‍ മാത്രം കഴിയുന്നവരുടെ ഒരു നിസ്സഹായത.....അതു നന്നായി വരച്ചിട്ടു...ചുരുങ്ങിയ വാക്കുകളില്‍

  ReplyDelete
 7. മനസ്സില്‍ ഒരു പോറലേറ്റു. സൌദിയില്‍ ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ദുബായിലും...!?

  ReplyDelete
 8. നമ്മുടെയൊക്കെ മനസ്സിന്റെ കടിഞ്ഞാൺ നമ്മുടെ കയ്യിൽത്തന്നെയാനെന്നതിന് എന്താണുറപ്പ്!
  നൊമ്പരപ്പെടാം, ഇത്തരം ഹതഭാഗ്യരെയൊർത്ത്....

  ReplyDelete
 9. പരാജയത്തിൽ വിളറിവെളുക്കാതെ മുന്നോട്ട് പോകാൻ നമുക്കേവർക്കും
  ശ്രമിക്കാം. എങ്കിലും ഇത്തരം സംഭവങ്ങൾ മനസ്സിനെ
  സങ്കടപെടുത്തുന്നത് തന്നെ.

  ReplyDelete
 10. മലര്‍ന്നുകിടന്നു തുപ്പുക എന്ന് കേട്ടിട്ടുണ്ട്. പ്രൊഫൈല്‍ ഫോട്ടോയില്‍ കൂടി ഇപ്പോള്‍ അത് കണ്ടു.

  അങ്ങോട്ടേക്ക് വാ, വെച്ചിട്ടുണ്ട്..

  ReplyDelete
 11. realy thoughtful post.
  U make some important points n dis post. beautifuly presented. congrates.

  ReplyDelete
 12. മനസ്സിന്റെ സമനില തെറ്റിയാല്‍ ഇതുപോലുള്ള കടുംകൈകള്‍ ചെയ്തു പോകുമായിരിക്കും. ആ മനുഷ്യന്റെ അസുഖം പെട്ടെന്ന് മാറി സുഖം പ്രാപിക്കട്ടെ..

  മനസ്സില്‍ കാരുണ്യവും സ്നേഹവും ഉള്ളവര്‍ക്കേ മറ്റുള്ളവരുടെ വേദനയില്‍ ദു:ഖിക്കാന്‍ സാധിക്കൂ. സലാഹിന്‌ നല്ലൊരു മനസ്സുണ്ട്. അതുകൊണ്ടാണ്‌ ഈ സംഭവം ഞങ്ങളുമായി പങ്കുവെയ്ക്കുവാന്‍ തോന്നിയത്.

  ReplyDelete
 13. മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാൻ ശ്രമിക്കുക എന്നതു മനസിന്റെ വിശാലതയാണു.... നമുക്കറിയുന്നില്ല അയാൽ എത്രമാത്രം വിഷമം അനുഭവിച്ചിട്ടുണ്ടെന്നു... ഇങ്ങനെയുള്ള അവസ്ഥകളിൽ നിന്നും ദൈവം നമ്മെ കാത്തു രക്ഷിക്കട്ടെ... ഏതൊരു വിഷമത്തേയും സഹനത്തോടെ നേരിടുന്നവർ വിജയിച്ചു... ഇഹത്തിലും പരത്തിലും.. ആശംസകൾ

  ReplyDelete
 14. നിസ്സഹായതകൾ കാണാൻ ആകാത്ത കണ്ണെന്തിന്..
  നിരാശബോധത്തിന്റെ അങ്ങേതലയാണ് ഭ്രാന്ത് അതിന്റെ നീറ്റലുണ്ടാക്കുന്ന വിവരണമാണിത് കേട്ടൊ സലാഹ്

  ReplyDelete
 15. പാവം ..!! എന്താ ചെയ്യാ........

  ReplyDelete
 16. എന്റെ വേദനകളില് പങ്കുചേരുന്ന എല്ലാ സഹൃദയര്ക്കും നന്ദി, പ്രാര്ഥനകള്

  ReplyDelete
 17. മനുഷ്യ മനസ്സിനെ താങ്ങുന്ന പല ഘടഗങ്ങളില്‍ ഒന്നാണ് ജോലി. ഒരു കുടുംബത്തിന്റെ പ്രതീക്ഷയും വിഭവവും ഇതിലൂടെയാണ് സഞ്ചരിക്കുനത്. പരിതപിക്കാനുള്ള ഒരു ഹ്രദയം അല്ല മറിച്ചു താങ്ങാനുള്ള ഒരു കൈ തന്നെയാണ് നമുക്ക് വേണ്ടതെന്നു പറയുന്ന സലാഹിനെ അഭിനന്ദിക്കുന്നു. ഇനിയും ആത്മാവില്‍ കത്തിയുമായി സ്വഹ്രദയതെ മുറിക്കാന്‍ നില്‍കുന്നവരെ കണ്ടെത്തി സഹായ ഹസ്തം വിതറാന്‍ കൊതികുന്നവരുടെ കൂടെയവട്ടെ നമ്മുടെ സഹവാസം.

  ReplyDelete

Write for a change!

Popular Posts