In the name of Allah, the Most Gracious, the Most Merciful

കാറിലെ കാമം

ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയാഴ്ചയും. മൈതാനത്തിന്റെ മൂലയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് എഫ്.ജെ ക്രൂയിസറൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ് ജീപ്പൊന്ന് ലൈറ്റിടാതെ വന്ന് തൊട്ടടുത്ത് നിര്‍ത്തി. സിനിമാസ്റ്റൈലില്‍ ചാടിയിറങ്ങി നിര്‍ത്തിയിട്ട കാറിനുചുറ്റും ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. കാറിന്റെ ഒത്തമധ്യത്തിലെത്തി ഉള്ളിലേക്കടിച്ചപ്പോള്‍ കാണാന്‍പാടില്ലാത്തതെന്തോ കണ്ടപോലെ ഏമാന്‍ അല്‍പ്പനേരം നിന്നു. ലഘുലേഖകള്‍ കീശയില്‍ തിരുകി അടുത്തനിമിഷം മുതല്‍ ഞാനും സഹപ്രവര്‍ത്തകന്‍ ദീപുവും വ്യായാമശീലക്കാരായി മാറി.
പിന്നീടുണ്ടായത്- അല്‍പ്പംവൈകി കാറില്‍ നിന്നൊരാളിറങ്ങിവന്നു. പോലിസുകാരന്റെ കാല്‍ക്കല്‍‍ വീഴുന്നു. അറബിയില്‍ ദൈവത്തെ സാക്ഷിയാക്കി മണിമണിയായെന്തോ പറയുന്നു, ചുറ്റുവട്ടത്ത് പത്രക്കഴുകന്മാരെപ്പോലെ ഞങ്ങള്‍ വട്ടമിട്ടുപറന്നു. പോലിസ് ചില കടലാസുകളില്‍ എന്തോ എഴുതിയെടുത്തു. അരമണിക്കൂറിനുശേഷം കാറിനു പുറത്തിറങ്ങാന്‍ വയ്യാത്ത പെണ്ണിനെയും യുവാവിനെയും വിട്ട് പോലിസ് മടങ്ങി. ഞങ്ങളിരുവരും വ്യായാമം നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ കമിതാക്കളാണെന്നും അതിന്റെ ശരിയായ അര്‍ഥം കാമപൂരണം നടത്തുന്നവരെന്നാണെന്നും മനസ്സിലായി.

(ഭാര്യാഭര്‍ത്താക്കന്‍മാരല്ല. സ്വതന്ത്ര ലൈംഗികതാവാദികളാവാനാണു സാധ്യത. അതാവു‌ന്പോള്‍ ആര്‍ക്കും എവിടെവച്ചും ആരുമായും എങ്ങനെയും എന്തുമാവാമല്ലോ.)

22 comments

 1. വീട്ടില്‍ സൌകര്യമില്ലാത്തവരായിരിക്കും ... പാവങ്ങള്‍.!

  ReplyDelete
 2. ഇത് ഒരുപാട് നടക്കുന്നുണ്ട് ഇവിടങ്ങളിലും .:)

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഞാനൊന്നും കണ്ടില്ലേ...

  ReplyDelete
 5. കാണാൻ പാടില്ലാത്തത് .
  കാൽക്കൽ വീഴുമ്പൊൾ കാഴ്ച്ച മരവിക്കും………

  ReplyDelete
 6. സാരമില്ലെടോ. ഇനി അതിന്റെ മൊബൈല്‍ വെര്‍ഷന്‍ ഇറങ്ങുമോ? ഉം.
  ഇറങ്ങിയാല്‍ എന്റെ നമ്പര്‍ മറക്കണ്ട. 1122334455

  ReplyDelete
 7. എന്താണു സലാഹ്, വേണ്ടാത്തിടത്തൊക്കെ ചുറ്റിപ്പറ്റി നിൽക്കാമോ? വീട്ടിപ്പോ.

  ReplyDelete
 8. ആദ്യമായിട്ട് കാണുകയാണോ..സര്
  ഇവിടെയൊക്കെ ഇതൊരു നിത്യ സംഭവമല്ലേ..ഹ്ഹ്ഹ്
  അറബികള്‍ മാത്രമാണെന്ന് ധരിക്കരുത്...
  ബര്ദുബായ് ബഗോള്‍ഡന്‍ സാന്‍റ്സ് ഏരിയായില്‍ വിസിറ്റിംഗ് കാര്‍ഡുമായി അനേകം യുവതികള്‍ വൈകുന്നേരങ്ങളില്‍ കറങ്ങുന്നതും, പിന്നെ വണ്ടികളില്‍ കയറിപ്പോകുന്നതും നിത്യേന കാണാം..

  ReplyDelete
 9. സലാഹെ, അവരായി അവരുടെ പാടായി. അല്ല അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ, 'ങ്ങലെന്തിനാഷ്ടാ ചുറ്റിപ്പറ്റി മണം പിടിച്ചു നടക്കുന്നെ? :)

  ReplyDelete
 10. പണ്ണട്ടങ്ങനെ പണ്ണട്ടെ, കാദറും മൊയ്ദീനും പണ്ണട്ടെ..!

  ReplyDelete
 11. പാമ്പുകള്‍ക്ക് മാളമുണ്ട്,
  പറവകള്‍ക്കാകാശമുണ്ട്,
  മനുഷ്യ പുത്രന് at least ഒരു HUMMER എങ്കിലും!!!!

  ReplyDelete
 12. let them enjoy...see such things on pathways soon....

  ReplyDelete
 13. നഗരത്തിലെ പ്രണയം
  ചുട്ടുപഴുത്ത ഇരുമ്പിലൊഴിച്ച
  ഒരു കുളിർനീർത്തുള്ളിയാണ്.
  എന്ന് സച്ചിദാനന്ദൻ.

  ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കാമപൂരണം നടത്തുന്ന കമിതാക്കളെക്കുറിച്ച് എസ്.കെ.പൊറ്റക്കാടിന്റെ ഒരു കഥ പണ്ട് വായിച്ചതോർക്കുന്നു.

  an american drive in എന്ന സിനിമയിൽ ഒരു വർക്ക്ഷോപ്പിൽ നിരത്തിയിട്ടിരിക്കുന്ന കാറിലിരുന്ന് സിനിമ കാണുകയും പ്രണയകാമത്തിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ചിത്രീക

  ReplyDelete
 14. ഇതൊക്കെയൊരു കാഴ്ച്ചയാണൊ ഭായ് ....?

  ReplyDelete

Write for a change!

Popular Posts