In the name of Allah, the Most Gracious, the Most Merciful

കുപ്പായക്കീശ തപ്പിനടന്ന ചെറുപ്പം

എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്‍കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര്‍മ്മ ശരിയാണെങ്കില്‍ മൂന്നിലോ നാലിലോ പഠിക്കുന്നു. ഇടയ്ക്കിടെ, ഉപ്പയെക്കാണാതെ, അറിയാതെ, അടുത്തുള്ള തട്ടാന്മാരുടെയോ  ഒസ്സ്വാന്മാരുടെയോ വീട്ടില്‍ ടെലിവിഷന്‍ കാണാന്‍ പോവാറുണ്ട്. തെണ്ടിനടന്നാല്‍ പുളിവടികൊണ്ടാണടി. വീട്ടിനുള്ളിലിരുന്ന് വല്ലാതെ മുഷിയുന്പോള്‍ വിശാലമായിക്കിടക്കുന്ന തൊടുനീളെ തെണ്ടും. 
ഒരുനാള്‍ വൈകീട്ട് വലിയ പെങ്ങളുടെ കൂടെ നടക്കാനിറങ്ങിയതാണ്. അയല്‍ വാസിയുടെ വീട്ടില്‍ നിന്നു മടങ്ങവേ, പെങ്ങളുടെയൊരു ചോദ്യം- ''എടാ, അന്റെ കുപ്പായത്തിന്റ കീസ എബ്ടപ്പോയ്.''

ഞാന്‍ ഞെട്ടിപ്പോയി, ശരിയാണ്, കീശകാണാനില്ല. ആരോ വലിച്ചുകീറിയതായിരിക്കും. പുതിയ കുപ്പായത്തിന്റെ കീശകാണാഞ്ഞാല്‍ ഉപ്പ തല്ലുമെന്നുറപ്പാണ്. ഇനിയെന്തു ചെയ്യും. കരയാതെവയ്യല്ലോ. വലിയവായിലങ്ങു കീറി. പെങ്ങള്‍ സമാധാനിപ്പിക്കുന്നതിനു പകരം പരമാവധി പേടിപ്പിച്ചു. കളഞ്ഞുപോയ കീശയും തപ്പിക്കൊണ്ട് ഏറെനേരം തൊടുവാകെയലഞ്ഞു ഈ പാവം ഞാന്‍. ഒടുവിലേറെനേരംകഴിഞ്ഞാണു ഞാനാ സത്യമറിഞ്ഞത്. സ്നേഹമുള്ള പെങ്ങള്‍തന്നെ അതുംപറഞ്ഞുതന്നു. 

''എടാ പൊട്ടാ, അന്റെ കുപ്പായത്തിനു കീസണ്ടെയ്നാ, മാങ്ങിയാപ്പൊത്തന്നേ. ഇല്ലാത്ത കീസ തെരഞ്ഞാ കാണോ പഹയാ.''


(കുഞ്ഞുന്നാളില്‍ നടന്നത് ഇന്നും മനപ്പുസ്തകത്തിന്റെ മായാത്ത താളില്‍ മറയാതെ, ഒളിമങ്ങാതെ കിടക്കുന്നു.)

22 comments

 1. ?????????

  'എടാ പൊട്ടാ, അന്റെ കുപ്പായത്തിനു കീശണ്ടെയ്നാ, മാങ്ങിയാപ്പൊത്തന്നേ. ഇല്ലാത്ത കീശ തെരഞ്ഞാ കാണോ പഹയാ.''????

  ReplyDelete
 2. ചില വിശ്വാസങ്ങള്‍ അങ്ങിനെയാണ്.

  ReplyDelete
 3. കുഞ്ഞുന്നാള്‍ ,..........

  ReplyDelete
 4. എത്ര നിഷ്കളങ്കമാണീ കുട്ടിക്കാലം. സലാഹ് എന്ന ഒരു പാവം പയ്യനെ ഈ പോസ്റ്റിലൂടെ കാണാന്‍ കഴിഞ്ഞു.

  ReplyDelete
 5. ഹിഹി... നിഷ്കളന്ങ്കമായ കുട്ടിക്കാലത്തെ സുന്ദരമായ ഒരു ഓര്‍മ.. വളരേ കുറഞ്ഞ വരികളില്‍ മാത്രം എഴുതിയപ്പോള്‍ അവസാന ഭാഗത്ത് അറിയാതെ പൊട്ടിച്ചിരിച്ചു. കാര്യമുള്ള കുഞ്ഞു പോസ്റ്റുകള്‍ സലാഹിന്‍റെ ബ്ലോഗിന്‍റെ ഒരു പ്രത്യേകത തന്നെയാണ്..

  ഒരു സംശയം വസ്സ്വാന്‍ എന്നാണോ അതോ “ഒസ്സ്വാന്‍“ എന്നാണോ ശരി ? ശരിക്കും അറിയാത്തത്കൊണ്ടാണ് ചോദ്യം

  ReplyDelete
 6. ഒസ്സ്വാന്‍ തന്നെയാണു ശരി.
  ഹംസയ്ക്കാ, തെറ്റുചൂണ്ടിക്കാണിച്ചതിനും കമന്റിനും സ്നേഹത്തോടെ നന്ദി.

  ReplyDelete
 7. കുഞ്ഞു മനസ്സിലുണ്ടായ ആ ബേജാറ് നന്നായി അനുഭവപ്പെട്ടു.

  ReplyDelete
 8. കുട്ടിക്കാലം നന്നായി ചിത്രീകരിച്ചിരിക്കുന്നൂ

  ReplyDelete
 9. ബ്ലോഗ്‌ ഇന്നാണ് കാണുന്നത്.
  ഒരുവിധം വായിച്ചു. അപ്ടെട്ടുകള്‍ക്കായി ഫോളോ ചെയ്യുന്നു

  ReplyDelete
 10. The flow of innocence..
  Liked it.

  ReplyDelete
 11. മനോഹരം!
  എത്ര നിഷ്കളങ്കം ഇത്തരം കുഞ്ഞോർമ്മകൾ!

  ReplyDelete
 12. നിഷ്കളങ്കമായ കുഞോര്‍മ്മാകള്‍, മനോഹരമായി.

  ReplyDelete
 13. ''എടാ പൊട്ടാ, അന്റെ കുപ്പായത്തിനു കീസണ്ടെയ്നാ, മാങ്ങിയാപ്പൊത്തന്നേ. ഇല്ലാത്ത കീസ തെരഞ്ഞാ കാണോ പഹയാ.''

  പുള്ളിക്കാരി..കൊള്ളാല്ലോ..!!

  ReplyDelete
 14. ''എടാ പൊട്ടാ, അന്റെ കുപ്പായത്തിനു കീസണ്ടെയ്നാ, മാങ്ങിയാപ്പൊത്തന്നേ. ഇല്ലാത്ത കീസ തെരഞ്ഞാ കാണോ പഹയാ.''

  ഇപ്പൊ ആ പൊട്ടത്തരോക്കെ ഉണ്ടോന്നാ എനിക്കറിയേണ്ടത്.

  ReplyDelete
 15. അഞ്ചുപെങ്ങന്മാര്ക്കിടയില് ഇപ്പോഴും പൊട്ടനായിത്തന്നെ ജീവിക്കുന്നു. :)

  ReplyDelete
 16. ആ ചിത്രം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു - ഒരു ഗ്രാമീണ സൌന്ദര്യം.

  ReplyDelete
 17. ചെറിയ ചെറിയകുറിപ്പുകള്‍..
  പലതിനും അനുഭവത്തിന്റെ ചൂടും ചൂരും.
  പറയുന്നത്‌ നല്ലകാര്യം.
  ചെറുതാക്കിപ്പറയുന്നത്‌
  വലിയ കാര്യം.
  നന്നായിട്ടുണ്ട്‌.
  ഇന്നാണ്‌ ഇവിടെയൊന്ന്‌ വരാനായത്‌.
  ആശംസകള്‍

  ReplyDelete
 18. ആ പെങ്ങളുടെ വിവരം പോലും ഇല്ലാതെ പോയല്ലോ സലാഹുക്കാ

  ReplyDelete
 19. നിഷ്കളങ്കമായ കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ്..
  ആശംസകള്‍

  ReplyDelete
 20. തിരിച്ചു പോകാം ...അപ്പൂപ്പൻ താടിയുടെ നിറമുള്ള ഓർമ്മകളിലേക്ക്‌ ..

  ReplyDelete

Write for a change!

Popular Posts