In the name of Allah, the Most Gracious, the Most Merciful

അശ്രദ്ധയുടെ അപകടം അമ്മയില്‍ നിന്ന്‍

ഷോപ്പിങ് മാളില്‍ മൂന്നാംനിലയിലെ എസ്കലേറ്റര്‍വഴി താഴോട്ടിറങ്ങുകയായിരുന്ന പാക്കിസ്ഥാനി (അതോ ഉത്തരേന്ത്യയോ) യുവതിയുടെ കൈകളില്‍ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞ് താഴത്തെ നിലയിലേക്ക് ഊര്‍ന്നുവീണു. കണ്ടുനിന്നവരുടെ ഹൃദയം ഒരുനിമിഷത്തേക്കു സ്തംഭിച്ചുപോയി. നാനാഭാഗത്തുനിന്നും ആളുകളോടിക്കൂടി.
എന്നിട്ടും മറ്റെവിടെയോ ശ്രദ്ധിക്കുകയായിരുന്ന അമ്മയെ കണക്കിനു ശകാരിക്കുന്ന ആള്‍ക്കൂട്ടത്തിലെ ചിലര്‍ താഴത്തെ നിലയിലെ (ബേസ്മെന്റ്) റിസപ്ഷന്‍ കൌണ്ടര്‍ടേബിളിനു മുകളില്‍ ചലനമില്ലാതെകിടന്ന കുഞ്ഞിനടുത്തേക്കോടി. വിറയ്ക്കുന്ന കൈകളോടെ അതിനെ വാരിയെടുത്തു. ജീവന്റെ അംശം ആ കുഞ്ഞുശരീരത്തില്‍ ബാക്കിയുണ്ട്, ചെറുതായി ശ്വാസവുംവലിക്കുന്നുണ്ട്. അമ്മയ്ക്കെതിരേ ശകാരവര്‍ഷം തുടരുന്ന ചിലര്‍, പക്ഷേ, കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതു കണ്ടില്ല. ഭര്‍ത്താവിനെക്കാത്ത് വീണ്ടും അവിടെനിന്ന സ്ത്രീ കുഞ്ഞിന്റെ അവസ്ഥ ഗൌരവമായെടുക്കുന്നില്ലേയെന്നുപോലും സംശയിച്ചു. ഏറെനേരത്തെ ആക്രോശങ്ങള്‍ക്കൊടുവില്‍ ആരോ എത്തിച്ച കാറില്‍ക്കയറി അമ്മയും കുഞ്ഞും കൂടെ അവിടെനിന്ന ചില സ്ത്രീകള്‍ക്കൊപ്പം ഖിസൈസിലെ സ്വകാര്യാശുപത്രിയിലേക്ക്. പിന്നീടുള്ള വിവരങ്ങള്‍ ലഭ്യമല്ല.


(കഴിഞ്ഞദിവസം വൈകീട്ട് മഗ് രിബ് നമസ്കാരത്തോടനുബന്ധിച്ച് ഷാര്‍ജാ ഷോപ്പിങ്ങ്മാളില്‍ നടന്നത്. ഹോമിയോപ്പതി ഡോക്ടറുടെ ഭര്‍ത്താവ് നേരില്‍ക്കണ്ട സംഭവം. ദൃക്സാക്ഷിവിവരണംകേട്ട് കോരിത്തരിച്ചു. ശരിക്കുംനോക്കാനാവില്ലെങ്കില്‍ ഷോപ്പിങ്ങിനെത്തുന്ന അമ്മമാരെന്തിനു കുഞ്ഞുങ്ങളെ കൂടെക്കൂട്ടുന്നുവെന്നും ചിന്തിച്ചു).

11 comments

 1. കുഞ്ഞിനു ഒന്നും പറ്റാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ ഷെയര്‍ ചെയ്യണേ...!!

  ReplyDelete
 2. യാ,,, അള്ളാ,,,,,, ആ കുഞ്ഞിനു ദീര്‍ഘായുസ്സ് കൊടുക്കണേ...

  ReplyDelete
 3. ഇതുപോലെയൊന്നിനു ഞാനും സാക്ഷിയാ.. സ്റ്റെയറിന്റെ കൈവരികള്‍ക്കിടയിലൂടെ ഒരു 4-5 വയസ്സുകാരി ഊര്‍ന്ന് ഗ്രൌണ്ട്ഫ്ലോറിലേക്ക്.. ഭാഗ്യത്തിനു പരിക്കുകള്‍ നിസ്സാരമായൊരുന്നു. ഇതുപോലെയുള്ളവ കൊലക്കുറ്റത്തിനുതന്നെ കേസെടുക്കണം

  ReplyDelete
 4. ഇതിനൊക്കെ എന്താ പറയ..സ്ഥലകാലബോധം പോലും നഷ്ടപ്പെടുന്നവര്‍.

  ReplyDelete
 5. ആ കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ പുഞ്ചിരിയോടെ ധാരാളം കാലം ജീവിക്കണെ.. എന്നു നമുക്ക് പ്രാർത്തിക്കാം...

  ReplyDelete
 6. അശ്രദ്ധകൊണ്ടാണ്‌ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. ആ കുഞ്ഞിന്‌ ഒന്നും സംഭവിച്ചു കാണില്ല. എവിടെയെങ്കിലും സുഖമായിട്ടിരിക്കുന്നുണ്ടാകും എന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. അമേരിക്കയില്‍ ആണെങ്കില്‍ അച്ഛനമ്മമാരുടെ പേരില്‍ അപ്പോള്‍ തന്നെ കൊലകുറ്റത്തിന്‌ കേസ് ചാര്‍ജ്ജ് ചെയ്യും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ജയിലിലും കിടക്കേണ്ടി വരും.

  ReplyDelete
 7. സംഭവം സത്യമെങ്കില്‍,ഈ സ്ത്രീയെ അമ്മയെന്ന് വിളിക്കാമോ...? മനസ്സിന്‍റെ ബാലന്‍സ് തെറ്റിയവര്‍ക്കേ,സ്വന്തം കുഞ്ഞ് അപകടത്തിലായിട്ടും ഈ സ്ത്രീയെ പോലെ നിസ്സംഗയായി നോക്കി നില്‍ക്കാനാവൂ...!!
  ആ പിഞ്ചോമന രക്ഷപ്രാപിക്കട്ടെയെന്നും ,ആ അമ്മക്ക് സുമനസ്സുണ്ടാവാനും പ്രാര്‍ഥിക്കാനേ നമുക്ക് കഴിയൂ...

  ReplyDelete
 8. മനപൂര്‍വ്വം ഇട്ടതു പോലെയ എനിക്ക് തോന്നിയെ

  ReplyDelete
 9. സലാഹ്ഭായി എന്താ ബ്ലോഗിലൊന്നും ഇല്ലേ എന്ന് നോക്കി വന്നതാ. ഇവിടെത്ത്തിയപ്പോള്‍ വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ദുബായ് എയര്‍പോര്‍ട്ടില്‍ ഒരു ചോരക്കുഞ്ഞിനെ (@ Ladies Toilet side)കഴുത്ത് ഞെരിച്ചു കൊന്ന സംഭവം കേട്ട് ഞെട്ടല്‍ മാറിയിട്ടില്ല!

  what a bloody world!

  ReplyDelete

Write for a change!

Popular Posts