In the name of Allah, the Most Gracious, the Most Merciful

പച്ചമുറിവുകളുടെ പെണ്‍നോവ്

അന്യന്റേതറിയാനുള്ള താല്‍പ്പര്യമേറെ. എന്നാല്‍, സ്വന്തം ജീവിതത്തെപ്പറ്റി തുറന്നുപറയാന്‍ വൈമുഖ്യമുള്ളവരാണധികവും. മറിച്ചായാല്‍ ബാലിശമെന്നും പക്വതയില്ലാത്തവനെന്നും രഹസ്യംസൂക്ഷിക്കാനറിയാത്തവനെന്നും മുദ്രകുത്തുക- അതാണു സാമൂഹികരീതി. മര്‍ദ്ദിതരുടെ കൂട്ടത്തെ മറികടന്നാണ് ഓരോ ദിനവും നീങ്ങുന്നത്.

വയസ്സുകൊണ്ട് മൂത്തതും മനസ്സുകൊണ്ട് ഇളപ്പവുമുള്ളൊരുത്തിയെ യാത്രയ്ക്കിടെ, കാണാനായി. ഉത്തരേന്ത്യയാണു സ്വദേശം. ഇടയ്ക്കെപ്പോഴോ അവള്‍ പറഞ്ഞു- ''നിനക്കെന്റെ ജീവിതകഥയെഴുതിക്കൂടേ''.
സ്വയം നിലത്തുറക്കാത്ത ജീവിതം വച്ചെഴുതാനാവില്ലെന്നും മൂക്കിനു താഴെയുള്ളതിനെക്കുറിച്ചെഴുതിയാല്‍ പലരുടെയും മുഖംകറുക്കുമെന്നും പറഞ്ഞുനോക്കി. പ്രശ്നമില്ലെന്ന് മറുപടി.

മാനേജ്മെന്റ് തലത്തില്‍ ഉന്നത ബിരുദധാരി. നാട്ടില്‍ അഞ്ചക്ക ശന്പളം വാങ്ങിച്ചവള്‍ ഇപ്പോള്‍ അതിന്റെ പകുതിയോളംമാത്രം മൂല്യംവരുന്ന ശന്പളത്തിനായി ദുബായിയില്‍. മുഴുക്കുടിയനായ ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം പേടിച്ച്, ഏകയായി ഇപ്പോള്‍ പെണ്ണുങ്ങള്‍ക്കുള്ള ബെഡ് സ്പേസില്‍ കഴിയുന്നു. ജോലിയില്ലായിരുന്നെങ്കില്‍ നിസ്സഹായായി പ്രവാസംകഴിക്കേണ്ടിവരുമായിരുന്നു അവള്‍ക്ക്. ഭര്‍ത്താവുണ്ടായിട്ടും പ്രവാസത്തിലൊറ്റപ്പെട്ട പല പെണ്ണുങ്ങളിലൊരാള്‍. ഭര്‍ത്താവൊഴികെ, അടുത്ത ബന്ധുവായി ആരും അടുത്തില്ലാത്ത ആ പെങ്ങളുടെ ധൈര്യമാണെന്നെ ഇതെഴുതിച്ചത്. അവളിപ്പോഴുമയാളെ സ്നേഹിക്കുന്നുണ്ടത്രെ. ജീവിതത്തോട് തോറ്റുകൊടുക്കാതിരിക്കാന്‍ അവസാനശ്രമം നടത്തുന്ന പലരിലൊരുവള്‍. ഭര്‍ത്താവ് തെറ്റുതിരുത്തി തിരികെവിളിക്കുമെന്നു ദിനേന പ്രാര്‍ത്ഥിക്കുന്നുണ്ടവളിപ്പോഴും.

(ഞാന്‍ പ്രവാസിയാണ്. എന്നാലും പറയുന്നു, മകളെ ഇണയായിത്തരും മുന്പെന്നെ അറിയുക. പെണ്മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. പുരുഷനു വേണ്ടി പെണ്ണ് സ്വയംഹത്യചെയ്യുന്ന കാലത്തിന്റെ തേട്ടമാണത്.)

8 comments

 1. നന്നായിരിക്കുന്നു സലാഹ്

  ReplyDelete
 2. എന്താ നമ്മുടെ ആളുകള്‍ ഇങ്ങനെ..?

  ReplyDelete
 3. കൂട്ടിച്ചേര്ക്കാന്- വിവാഹംകകഴിഞ്ഞ് ദുബായില് ഭരത്താവിന്റെ ഫ്ളാറ്റില് താമസമാക്കിയ ആ സഹോദരിക്ക് ആദ്യനാളുകളില് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഭര്ത്താവിന്റെ കൂട്ടുകെട്ടാണു സ്ഥിതി വഷളാക്കിയതത്രെ. ബോധംമറയുംവരെ ചങ്ങാതിമാര്ക്കൊപ്പം മദ്യപിക്കുക, രാ...ത്രി വൈകി വീട്ടിലെത്തുക, ഭാര്യക്ക് സമയം നല്കാതിരിക്കുക കുറെയെറെ ജീവിതപ്രശ്നങ്ങള്. വിശാലമായ ഫ്ളാറ്റില് ഒറ്റപ്പെട്ടുപോയ പെണ്ണിനെ മദ്യപാനി ആക്രമിക്കുന്നതു സ്ഥിരമായതോടെ ചിത്രംമാറി. അഭിമാനബോധം കൊണ്ടും ജീവഭയംകൊണ്ടും പെണ്ണ് മാറിച്ചിന്തിച്ചു. ഭര്ത്താവ് ഇറങ്ങിപ്പോവാനും പറഞ്ഞതോടെ അടിച്ചമര്ത്തപ്പെട്ട സ്ത്രീത്വം ഉണര്ന്നു. ആദ്യപടി താമസംമാറ്റം. ഇടയ്ക്കെപ്പോഴോ ഭര്ത്താവിന്റെ മൊബൈല് ഫോണ് നിശ്ചലമായി. മുറിഞ്ഞുകിടക്കുന്ന ബന്ധം കൂട്ടിച്ചേര്ക്കാന് ബന്ധുക്കളായാരുമിവിടെയില്ല. അമ്മ മുന്പേ മരിച്ച സഹോദരിക്ക് അച്ഛന്റെയും സഹോദരങ്ങളുടെയും തിരിച്ചുപോരാനുള്ള ഉപദേശം സ്വീകരിക്കാം. പക്ഷേ, ഭര്ത്താവ് മനംമാറി തന്നെ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയില് അവള് ജീവിക്കുന്നു. പ്രവാസിയെന്ന തിരിച്ചറിവിന് പേരിനൊരു ജോലി കൈവശംവച്ച്.

  ReplyDelete
 4. അവളുടെ പ്രാര്‍ത്ഥന പോലെ സംഭവിക്കട്ടെ.

  ReplyDelete
 5. nannayi paranju..... aashamsakal.......................

  ReplyDelete
 6. കൊള്ളാം.
  (എവിടാ മാഷേ? മടി പിടിച്ചു പോയോ!)

  ReplyDelete
 7. ആ പെണ്‍കുട്ടി സുരക്ഷിതയായിരിക്കട്ടെ..

  ReplyDelete

Write for a change!

Popular Posts