In the name of Allah, the Most Gracious, the Most Merciful

അറബിനാട്യക്കാരി- അപകടം

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് അറബ്നാടിനെ കീഴടക്കിയത് മലയാളികളാണെന്ന് അറബികള്‍ പറയാറുണ്ട്. അപവാദങ്ങളുണ്ടെങ്കിലും മലയാളികള്‍ക്കും അറബ്നാട് നന്മയാണധികവും തിരികെത്തന്നത്.

ഇന്നലെ ഉച്ചയോടെ ദുബായ് ഖിസൈസില്‍ നിന്ന് റാഷിദിയ്യ ക്ലിനിക്കിലേക്കുള്ള കാര്‍യാത്ര. റൌണ്ടബൌട്ട് തിരിയുന്നു. അപ്പുറത്തെ റോഡില്‍ നിന്നൊരു കാര്‍ ചീറിപ്പാഞ്ഞെത്തി. വേഗംകുറവായതിനാല്‍ ഡ്രൈവര്‍ക്ക് കാര്‍ വെട്ടിക്കാനായി. മുന്‍ഭാഗത്ത്, ഞാനിരിക്കുന്ന വലതുവശത്ത്, ടയറിനു മുന്നില്‍ മറ്റേ കാറിടിച്ചുനിന്നു. അപകടമാണല്ലോ, വാഹനം അരികുചേര്‍ന്നു നിര്‍ത്തി. ഞങ്ങള്‍ പുറത്തിറങ്ങിയിട്ടും മറ്റേ കാറിന്റെ ഡ്രൈവറിറങ്ങുന്നില്ല. രണ്ടുമിനിറ്റ് കാത്തു. ചെന്നുനോക്കി. വിന്റോ ഗ്ലാസ് മെല്ലെ തുറക്കുന്നു- കണ്ടു, 'മൊബൈലു'മായൊരു അറബിപ്പെണ്ണ്‍. പക്ഷേ, പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ''പോലിസിനെ അറിയിച്ചോ''- ഞാന്‍ ചോദിച്ചു. ഉം- മഹതി തലയാട്ടി.

10 മിനിറ്റിനകം പോലിസെത്തി. കാറുകള്‍ പരിശോധിച്ചു. വണ്ടിയിലിരിക്കാന്‍ നിര്‍ദേശം. ഇരുന്നു, അരമണിക്കൂറോളം. ഇതിനിടെ, അറബിയുവതിയുടെ  അടുത്ത്ചെന്ന് ചോദ്യങ്ങള്‍. ഒടുവില്‍ ഡ്രൈവറെ വിളിപ്പിച്ചു. റൌണ്ടബൌട്ടിനുള്ളിലേക്ക് ചീറിപ്പാഞ്ഞെത്തി അപകടമുണ്ടാക്കിയ യുവതി പോലിസിന് കൊടുത്ത മൊഴി പച്ചക്കള്ളം- റൌണ്ടബൌട്ടിലേക്ക് വാഹനമോടിച്ചുകയറ്റിയത് ഞങ്ങളാണെന്ന്!!!!

ഒരുവേള ഞങ്ങളെ കുറ്റവാളികളാക്കുമോയെന്നു ഭയന്നു. അറബികള്‍ക്കെതിരേ അപകടംകണ്ട ആരുസാക്ഷിപറയാന്‍., പോലിസിനോട് ഡ്രൈവര്‍ കെഞ്ചി സത്യാവസ്ഥ വിവരിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. അവസാനം ന്യായത്തിന്റെ (അപകട ഇന്‍ഷൂറന്‍സ്) പച്ചക്കടലാസ് ഞങ്ങള്‍ക്കും ചുവപ്പ് അവര്‍ക്കും കൊടുത്ത് നീതിപാലകര്‍ മടങ്ങി. അറബികള്‍ക്കപമാനമായി ഇങ്ങനെയും ചില പെണ്ണുങ്ങളുണ്ടല്ലോയെന്ന ആത്മഗതം ബാക്കി.


(അപകടത്തേക്കാള്‍ മനസ്സിനെ വിഷമിപ്പിച്ചത് നിരപരാധികളെ അപരാധികളാക്കിയ പെണ്‍രീതിയാണ്. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി ചിത്രീകരിച്ച് തല്ലിക്കൊല്ലുന്ന സമൂഹത്തില്‍ നീതിയുടെ തുലാസ് പ്രവര്‍ത്തനക്ഷമമാണെന്നത് ആശ്വാസംപകരുന്നു. പക്ഷേ, ഇന്ത്യാമഹാരാജ്യത്ത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം നാം വിചാരണ ഭയക്കുന്നതെന്തിനാണ്?!! )

4 comments

 1. അറബിപ്പോലീസിനൊരു സെല്യൂട്ട്!

  ReplyDelete
 2. അപ്പപ്പോള്‍ തീര്‍ക്കുന്ന രീതികളില്‍ മനുഷ്യത്വമുള്ളവര്‍ ഉണ്ടായാല്‍ നീതി ലഭിക്കും. അക്കാര്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ അവിടെയും ഇവിടെയും സംഭവിക്കുന്നു എന്ന് കാണാം. അതുകൊണ്ട് തന്നെ അവിടെ ഒന്നും ശരിയല്ല എന്നത് പൂര്‍ണ്ണമാകില്ല.

  ReplyDelete
 3. നീതി തുലാസിൽ. തെട്ട് മുന്നിൽ നീതിനിഷേധം.എവിടയും ഇത് തന്നെ.

  ReplyDelete
 4. എന്റെ അനുഭവം നേരേ മറിച്ചാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറില്‍ ഉരസിയിട്ട് അവര്‍ ഒരു നോട്ട് എഴുതിവച്ചിട്ട് പോയി” ഞാന്‍ നിങ്ങളുടെ കാറില്‍ ഉരസിയിട്ടുണ്ട്. എന്നെ കോണ്ടാക്റ്റ് ചെയ്യൂ, എന്റെ നമ്പര്‍ ഇതാണ്” എന്ന് പറഞ്ഞ്

  ReplyDelete

Write for a change!

Popular Posts