In the name of Allah, the Most Gracious, the Most Merciful

മതത്തെക്കുറിച്ചുതന്നെ

കേരളാ പോലിസിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ സുവിശേഷപ്രചാരണം നടക്കുന്നതായി അറിഞ്ഞത്‌ യാദൃച്ഛികമായാണ്‌. പോലിസിന്റെ പേരില്‍ നേരത്തേ ഇന്റര്‍നെറ്റില്‍ ഇടംപിടിച്ച വ്യാജവെബ്‌സൈറ്റാണു പിടികൊടുക്കാതെ ക്രിസ്‌ത്യന്‍ സുവിശേഷ പ്രചാരണവുമായി മുന്നോട്ടുപോവുന്നത്‌. കേരളത്തില്‍ സൈബര്‍സെല്‍ പ്രവര്‍ത്തനമാരംഭിക്കും മുമ്പേ ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത http://keralapolice.com/ എന്ന വെബ്‌സൈറ്റ്‌ 2006ല്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്‌ക്കു വച്ചിരുന്നു. അന്നു സൈബര്‍ നിയമങ്ങളില്ലാത്തതിനാല്‍ വ്യാജ സൈറ്റിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനായില്ല. പോലിസ്‌ നല്‍കുന്ന സേവനകാര്യങ്ങളായിരുന്നു സൈറ്റില്‍ അന്നുണ്ടായിരുന്നതെന്ന്‌ ഓര്‍ക്കുന്നു. 'മണ്ണാ എക്‌സ്‌പ്രസ്സിന്റെ പേരില്‍ ദൈവവചനവുമായി പൊരുത്തപ്പെടാത്ത വിശ്വാസാചാരങ്ങള്‍ തള്ളി ദൈവവചനം നല്‍കുകയെന്നതാണ്‌ വൈബ്‌സൈറ്റിന്റെ ഉദ്ദേശ്യ'മെന്നു പോലിസിന്റെ ഇന്റര്‍നെറ്റിലെ വ്യാജപതിപ്പ്‌ വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ട്‌ ആസ്ഥാനമായ ഡയറക്ട്‌ ഹോസ്‌റ്റിങ്ങിന്റെ സൈറ്റ്‌ വില്‍പ്പനപ്പരസ്യവും ഇതിലുണ്ട്‌.

മേല്‍വാര്‍ത്ത ഇവിടെ പറയാന്‍ തോന്നിയത്‌, കേരളത്തിലെ പോലിസ്‌ സ്‌റ്റേഷനുകളില്‍ മതചിഹ്നങ്ങളും വിഗ്രഹങ്ങളും ഇടംപിടിക്കുന്നുവെന്ന സത്യം നേരിട്ടറിഞ്ഞപ്പോഴാണ്‌. മതേതരകാപട്യമണിഞ്ഞ്‌ ഫാഷിസത്തിലേക്ക്‌ നാം അതിവേഗം ബഹുദൂരം മുന്നേറുകയാണ്‌. പ്രഗല്‌ഭനായൊരു പത്രപ്രവര്‍ത്തകന്‍ പ്രസ്‌ ക്ലബ്ബിലെ സ്വകാര്യപരിപാടിയില്‍ പറഞ്ഞത്‌ തനിക്ക്‌ ഒരു പ്രത്യേക മതവിഭാഗത്തോട്‌ വെറുപ്പുണ്ട്‌- തുകൊണ്ട്‌ അവര്‍ക്കെതിരേ വാര്‍ത്ത നല്‍കാനാവില്ല. ഒറ്റയടിക്ക്‌ പ്രശ്‌നമില്ലെന്നു തോന്നുമെങ്കിലും ഉള്ളിലിരുപ്പ്‌ പുറത്തുവരുന്നതിന്റെ അടയാളമായാണ്‌ എനിക്കത്‌ അനുഭവപ്പെട്ടത്‌.
സഹിഷ്‌ണുതയെ ഭയക്കുന്ന കുറെയധികം കാട്ടാളന്മാര്‍ നമ്മെ പ്രാകൃതയൂഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയാണ്‌. കളിയായിട്ടെങ്കിലും നാം പറയുന്ന ഓരോ വാക്കും സഹോദരനെ മുറിവേല്‍പ്പിക്കുന്നുണ്ടെന്ന സത്യം ഇനിയെങ്കിലും ഓരോരുത്തരും മനസ്സിലാക്കിയെങ്കില്‍.

7 comments

 1. സഹിഷ്‌ണുതയെ ഭയക്കുന്ന കുറെയധികം കാട്ടാളന്മാര്‍ നമ്മെ പ്രാകൃതയൂഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയാണ്‌...

  ആ യുഗത്തിൽ മതമൊന്നുമുണ്ടായിരുന്നില്ലല്ലോ...അതുകൊണ്ട് മാ‍നുജർക്കെല്ലാം സമാധാനമുണ്ടായിരുന്നൂ...!

  ReplyDelete
 2. പ്രചരിപ്പിക്കാന്‍ എന്തെല്ലാം വിചിത്രവഴികള്‍..അല്ലേ??

  ReplyDelete
 3. നന്നായി ഈ കുറിപ്പ്. ദൈവവചനം വ്യാജവെബ്സൈറ്റിൽ പ്രചരിപ്പിക്കുന്നവർ ദൈവവിശ്വാസികളാകാൻ സാധ്യതയില്ല. ദൈവനാമത്തിൽ വയറ്റിപ്പിഴപ്പ് നടത്തുന്ന ആരെങ്കിലും ആയിരിക്കും.

  ReplyDelete
 4. നാമിപ്പോള്‍ ഘോഷിക്കുന്നത് "ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്." വലുതെന്തോ പറയുന്നുവെന്ന് ധരിച്ചുവശായ നാം ഇതിനിടയില്‍ ബോധപൂര്‍വ്വം മറന്നു പോകുന്ന ഒരു കാര്യമുണ്ട്.. ഇന്ത്യ ഒരു 'മതേതര ജനാധിപത്യമാണ്' എന്നത്...!!!

  ReplyDelete
 5. പ്രിയ സലാഹുദ്ദീന്‍ ,താങ്കളെ 'കേട്ടിട്ട്' കുറെയായി.ഏതായാലും ഇവിടെ വന്നപ്പോള്‍ പ്രസക്തമായ ഒരു ലേഖനം വായിക്കാന്‍ കഴിഞ്ഞു .നന്ദി ...

  ReplyDelete
 6. പ്രചരിപ്പിക്കെണ്ടവര്‍ പ്രചരിപ്പിക്കാന്‍ എല്ലാ വഴികളും തെരഞ്ഞെടുക്കുന്നു.

  ReplyDelete
 7. എന്തൊക്കെ കളറുകൾ...!!

  ReplyDelete

Write for a change!

Popular Posts