In the name of Allah, the Most Gracious, the Most Merciful

മാധ്യമസ്വാതന്ത്ര്യമെന്ന മിഥ്യ


വർത്തമാനമെന്ന പേരിലൊരു മാസിക (ദിനപത്രമിറങ്ങുംമുന്പേ) പുറത്തിറക്കാനായി ആർ.എൻ.ഐ രജിസ്ട്രേഷന് അപേക്ഷിച്ചു. പോലിസ് വെരിഫിക്കേഷനും കഴിഞ്ഞ് മലപ്പുറം എ.ഡി.എം കൂടിക്കാഴ്ചയ്ക്കായി വിളിച്ചു. സലാഹുദ്ദീനെന്ന പേരിനെപ്പറ്റി ചോദിച്ചുതുടങ്ങിയ അദ്ദേഹം, തീവ്രവാദപ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുതെന്നും 'സാമൂഹികവിരുദ്ധ' ആശയങ്ങൾ പ്രചരിപ്പിക്കരുതെന്നും 'മുന്നറിയിപ്പു' നൽകി എന്നെ വിട്ടു. ശേഷം ആ പേരിലൊരു ദിനപത്രം പുറത്തിറങ്ങുംവരെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും (നിർദേശിച്ച) പേരിന് രജിസ് ട്രേഷൻ കിട്ടിയില്ല. പൈലറ്റ് എഡിഷനോടെ മാസിക ഞാൻ നിർത്തി. ഞാൻ, തീവ്രവാദിയായേക്കുമോയെന്ന ഭയത്താലാവും പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത്. ദേശസുരക്ഷാകാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും 'വലിയ' പങ്കുവഹിക്കാനാവുമെന്ന് തേജസ് ദിനപത്രത്തിനെതിരേയുള്ള പുതിയ ഭരണകൂട(?)നീക്കം വെളിവാക്കുന്നു.

പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തനരീതിയെപ്പറ്റി തൊഴിലഭിമുഖത്തിൽത്തന്നെ തുറന്ന അഭിപ്രായവ്യത്യാസം പ്രഖ്യാപിക്കുകയും ജനാധിപത്യമാർഗത്തിൽ പുറത്തിറങ്ങുന്ന അവരുടെ പത്രത്തിൽ ജോലിക്കുകയറുകയും ചെയ്തയാളാണു ഞാൻ. മലയാളത്തിൽ മറ്റു മുസ് ലിം പത്രങ്ങളേക്കാൾ മുന്പേ ഏറ്റവുമധികം വനിതാമാധ്യമപ്രവർത്തകരെയും അമുസ്ലിം-അവർണ പത്രപ്രവർത്തകരെയും ജോലിക്കുകയറ്റിയ പത്രമാണത്. വാർത്തകളിൽ പക്ഷപാതിത്വം കാണിക്കുന്പോൾത്തന്നെ, ദുർബലരുടെ പ്രശ്നങ്ങൾ തുറന്നെഴുതാൻ അവർ മടികാണിച്ചിട്ടില്ല. ഇന്നതേ എഴുതാവൂവെന്ന് പത്രാധിപസമിതിയോ മാനേജ്മെന്റോ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നുമില്ല. വാർത്താകേന്ദ്രങ്ങളിൽനിന്ന് വ്യക്തമായ പാർശ്വവൽക്കരണം അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ മികച്ച വാർത്തകളും പത്രപ്രവർത്തകരും തേജസിൽ പിറവികൊണ്ടതും ശ്രദ്ധേയമാണ്.

ദേശീയത, ജനാധിപത്യം, മതേതരത്വം എന്നീ വിഷയങ്ങളിലൊക്കെ വ്യത്യസ്ത നിലപാടുകൾ പുലർത്താൻ ഇന്ത്യ തന്ന സ്വാതന്ത്ര്യമാണ് സർക്കാരും ആഭ്യന്തരവകുപ്പും ഇല്ലാതാക്കുന്നത്. അക്രമങ്ങളെയും അനീതിയെയും പ്രോൽസാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമത്തിന്റെയും ജനാധിപത്യരീതിയിലുമാണ് നേരിടേണ്ടത്. ഒരുവിഭാഗത്തെ എങ്ങനെ ജനാധിപത്യവിരുദ്ധരാക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പത്രമാരണ നീക്കത്തിലൂടെ പുറത്തുവരുന്നത്.

ആശ: ഇ-മെയിൽ കേസിൽ മാധ്യമം പത്രത്തിനെതിരേയുള്ള നടപടിയെന്തായിയെന്നു അറിയാനാഗ്രഹമുണ്ട്. ഏതായാലും, മാധ്യമങ്ങളിലെ മതേതര-ദേശീയ സഹജീവികൾക്ക് ദേശസ്നേഹത്തിന്റെ നെറ്റിപ്പട്ടംകെട്ടി നിർഭയം നിരന്തരം ചിന്നംവിളിക്കാനുള്ള സമയമാണിപ്പോൾ.

5 comments

 1. From a debate
  ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ , സംഘടനകൾ തമ്മിൽത്തമ്മിലോ നടക്കുന്ന പൌരാവകാശ നിഷേധങ്ങളെ പലപ്പോഴും നിസ്സാരവല്ക്കരിക്കും വിധം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ (ന്യൂന പക്ഷ / ഇടതു പക്ഷ പ്രതിനിധാനം അവകാശപ്പെടുന്നവയടക്കം) പെരുമാറുമ്പോൾ നിയമവാഴ്ചയ്ക്ക് പകരം ഭരണ നിർവഹണ വിഭാഗത്തിന്റെ
  (എക്സിക്യൂട്ടീവ് ) അമിതാധികാര പ്രയോഗത്തിന് അത് പ്രോല്സാഹനമാകുന്നു .
  മിക്കവാറും അമേരിക്കൻ നിയമത്തിന്റെ മാതൃകയിൽ, അവ്യക്തതയും ഇസ്ലാമോഫോബിയയും മുറ്റി നില്ക്കുന്ന 'നിർവചിക്കാത്ത്ത നിർവ്വചനങ്ങൾ' ആണ് 'നിയമ വിരുദ്ധ'കൃത്യങ്ങല്ക്കും 'ഭീകര പ്രവർത്തനങ്ങൾ'ക്കും ഇന്നത്തെ UAPA 2008 നല്കുന്നത് .
  UAPA ബിൽ 1967ഇൽ നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ചീനാ യുദ്ധത്തിന്റെയും ,വടക്ക് കിഴക്കൻ പ്രദേശങ്ങളിലെയും തമിൾ നാട്ടിലെയും വിഘടനവാദത്തിന്റെയും, സവിശേഷ രാഷ്ട്രീയ -സാമൂഹിക പശ്ചാത്തലത്തിൽ ആയിരുന്നു . എന്നാൽ പൌരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം ,ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ മൌലികാവകാശങ്ങൾക്ക് ഇത്തരം നിയമങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നും എക്സിക്യൂട്ടീവിന് അത് അമിതാധികാരങ്ങൾ നല്കുമെന്നും ഇന്നത്തെയപേക്ഷിച്ചു എത്രയോ ഗൌരവാത്തോടെ നടന്നിരുന്ന പാർലമെന്റ് ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു

  ReplyDelete
 2. ഇന്ത്യയിൽ വേരുറച്ചുപോയ അന്ധമായ മുസ്ലിം വിരോധത്തിന്റെ ഭാഗമായി മാത്രമേ എനിക്കിതിനെ കാണാൻ കഴിയുന്നുള്ളൂ. എല്ലാ മനുഷരെയും ഒരേകണ്ണിൽ കാണാൻ കഴിയുന്ന ഭരണാധികാരികൾക്കും നിയമസംവിധാനങ്ങൾക്കും വിദൂര സാധ്യതപോലും കാണുന്നില്ല.

  ReplyDelete
 3. തേജസ് പത്രം ഞാന്‍ വായിക്കാറില്ല
  അതുകൊണ്ട് ഒരഭിപ്രായവും പറയുന്നില്ല
  മാധ്യമം ആണെന്റെ ഇഷ്ടപത്രം

  ReplyDelete

Write for a change!

Popular Posts