In the name of Allah, the Most Gracious, the Most Merciful

ജനുവരി ഒരു ഓർമ തന്നെ

പുതുവർഷത്തെ ആദ്യ ശനിയാഴ്ച. ജോലിസ് ഥലത്തുതന്നെയുള്ള താൽക്കാലിക സംവിധാനത്തിൽ വാസം. പുലർച്ചെ ഉറക്കത്തിനിടെ ആരോ താഴത്തെ നിലയിലെ വാതിലിൽ ശക്തമായി ഇടിക്കുന്നതായി തോന്നി. കാര്യമാക്കിയില്ല. കാരണം, തൊട്ടടുത്ത സ് ഥാപനം പുതുക്കിപ്പണിയുന്നതിനാൽ അതിന്റെ ശബ്ദമായിരിക്കുമെന്നു കരുതി. പിറ്റേന്ന് പുലർച്ചെ സുബ്ഹിനമസ്കാരത്തിനും എണീക്കാനായില്ല. ഏഴുമണിയോടെ കുളിച്ചൊരുങ്ങുന്നതിനിടെ, സഹപ്രവർത്തകന്റെ കോൾ.
''ടാ, പുറത്തിറങ്ങെടാ, മെയിൻഡോർ ആരോ കുത്തിപ്പൊളിച്ചിരിക്കുന്നു. താഴത്തെ വിൻഡോ തുറന്നു പുറത്തേക്കുവാ''-
എന്താണെന്നു സംഭവിച്ചതെന്നറിയാൻ പിന്നെയും സമയമെടുത്തു. കവർച്ച തന്നെ. എം.ഡിയെയും ഓഫീസ് മാനേജറെയും ഒടുവിൽ പോലിസിനെയും വിവരമറിയിച്ചു. പോലിസെത്തി തെളിവെടുത്തു. നഷ്ടം വിലയിരുത്തി തെളിവെടുപ്പവസാനിപ്പിച്ചപ്പോൾ പന്ത്രണ്ടായി. സി.സി.ടി.വി കാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയി. കവർച്ചക്കാർ യുവാക്കളായ സ്വദേശികളാണ്. മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ രണ്ടു യുവാക്കൾ. ഇരുപത്തഞ്ചുവയസ്സു തോന്നിക്കും. രണ്ടുപേരുടെയും കൈകളിൽ വെട്ടിത്തിളങ്ങുന്ന കഠാരകളും. (അന്വേഷണം നടക്കുന്നതിനാൽ കള്ളന്മാരെക്കുറിച്ചൊന്നും പറയുന്നില്ല). രാത്രി ഉറങ്ങുന്നതിനിടെ, ശബ്ദംകേട്ട് പുറത്തിറങ്ങി വന്നിരുന്നെങ്കിൽ ഉണ്ടാവുമായിരുന്ന ദുരന്തമാലോചിച്ച് ദൈവംതന്പുരാന് നന്ദിപറഞ്ഞ് നെടുവീർപ്പിട്ടു ഞാൻ. അന്നത്തോടെ ഒറ്റയ്ക്കുള്ള താമസം മതിയാക്കാൻ എം.ഡിയുടെ ഓർഡർ. രായ്ക്കുരാമാനം പുതിയ താമസസ് ഥലത്തേക്കു മാറി. മരണത്തിലേക്കുള്ള ദൂരമളക്കാൻ ദൈവത്തിന്റെ പരീക്ഷണമായിരുന്നു അത്. അന്നു രാത്രിയിട്ട ഫെയ്സ് ബുക്ക് സ്റ്റാറ്റസാണു താഴെ. സുഹൃത്തുക്കൾ പോട്ടെ, വീട്ടുകാർക്കു പോലും കാര്യമറിയില്ലായിരുന്നു. ചത്ത വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാലാണ് ഇപ്പോളീ സത്യമെഴുത്ത്. അന്നിട്ട സ്റ്റാറ്റസെന്താണെന്നു പോലും മനസ്സിലാവാത്തവരുണ്ടായിരുന്നു. ഇനിയതിവിടെ വായിക്കാം. :)


മരണത്തിന്റെ വാതിൽ
അടച്ചുവച്ചിരുന്നു,
എന്നെ
വിട്ടുപോവാൻ
ജീവനുമടി.
ഒറ്റരാത്രികൊണ്ടാണ്-
ജീവിതം
മാറിമറിഞ്ഞത്.
എത്രയടുത്താണതെന്ന്-
കൊതിപ്പിക്കുന്പോഴും,
മരണവും
അത്രയടുത്താണെന്ന്
അതേരാത്രിയാൽ-
ബോധ്യമായി.

മരണത്തെപ്പേടിയില്ല,
എന്നാലും-
നന്നായിമരിക്കണം,
അതിനായി
കൂടുമാറുന്നു,
പുതിയ മേൽക്കൂര,
പുതിയ ആകാശം,
എന്നിട്ടും,
ജീവിതം-
പഴയതുതന്നെ
പാരിൽ.

(ചുറ്റുപാടിനുമുള്ള കരുതലും സ്നേഹവും പ്രാർഥനയും സഫലമായൊരു പുലർവേളയിൽ മനസ്സിൽക്കുറിച്ചത്)
 — feeling safe

4 comments

 1. മരണം പടിവാതിലിൽ ഉണ്ടായിരുന്നത്തിൽ നിന്നും
  പടച്ചോൻ രക്ഷിച്ചതിൽ കടപ്പാടായിരുന്നു അല്ലേ ഈ സ്റ്റാറ്റസ് കവിത

  ReplyDelete
 2. വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

  ReplyDelete
 3. ജീവിതാനുഭവങ്ങള്‍ തന്നെ ഏറ്റവും നല്ല വരികള്‍.

  ReplyDelete

Write for a change!

Popular Posts