In the name of Allah, the Most Gracious, the Most Merciful

Scraps

വറ്റാത്ത നീരുറവയാണത്.
ദാഹിച്ചുവലഞ്ഞാലും-
ദാഹംതീര്ത്ത് വയറുനിറഞ്ഞാലും-
തയന്പുവന്ന കൈകളാല്-
തലമുടിയെ തലോടും,
പെറ്റവയറിന്റെ വേദനയറിയാന്-
പെണ്മക്കള്ക്കുപോലും കഴിയാത്ത കാലം,
ഗതികെട്ട് മനസ്സുതെറ്റിയൊരമ്മ, വാതില്പ്പടിയില്-
അകാലത്തില്പ്പൊലിഞ്ഞ മകനെയും കാത്തിരിക്കുന്നു.

(കടപ്പാട്- ബ്രിഡ്ജ്)Edit

എന്നുംനാം
എത്രവട്ടം
മരിച്ചുജീവിച്ചു.
എത്രപേരുടെ 
മരണവാർത്തകൾ
നമ്മെ കൊഞ്ഞനംകാട്ടി.
ശവംതൂങ്ങിയാടിയ 
ആ മരങ്ങളൊക്കെ
വെട്ടി നാം തീകാഞ്ഞു.
ആരുമില്ലിവിടെ,
അമരത്വംതേടിപ്പോവാൻ.
മരണമെന്ന യാഥാർത്ഥ്യം-
അതിനുമുന്നിൽ,
ജീവിതം-
അതോ?
വെറും സ്വപ്നവും.വേരില്ലാതെ ഇലയില്ല.

ഇലയില്ലാതെ മരവുമില്ല.
വേരും ഇലയുമായിസൌഹൃദത്തിന്റെമരം ഉണങ്ങാതെ,വളരട്ടെ.മാനംമുട്ടുംമുന്പേ-ഇലയോ,വേരോ,നശിക്കും,പിറക്കട്ടെ,പിന്നെയും,സൌഹൃദത്തിന്റെ-കൊച്ചുകൊച്ച്-പച്ചമരങ്ങള് വീണ്ടും

സെക്കന്‍ഡ്‌ സൂചിയുടെ വേഗം

ക്രമംതെറ്റാതെ ഓടുമായിരിക്കും;
ബാറ്ററിതീരുംവരെ,
എങ്കിലും,
ചിലപ്പോഴൊക്കെ
തോന്നിപ്പോവുന്നു,
ജീവന്റെ ഘടികാരം
ഉടന്‍ നിലയ്‌ക്കുമെന്ന്‌!


സ്വപ്നാസ്ത്രങ്ങളുടെ-
ഉറക്കവില്ലിന്-
ദൈവം ജീവന്‍ തന്നില്ല.
ഉണ്ടായിരുന്നെങ്കില്‍;
അതില്‍ നിറയെ-
യാഥാര്‍ത്ഥ്യം നിറച്ച്-
മരണമെന്ന പ്രതീക്ഷയെ-
ആകാശവിഹായസ്സിലേക്ക്-
തൊടുത്തുവിടാമായിരുന്നു,.പലായനം,
പതിഞ്ഞ പാദം,
പൊടിമണലിനെ തൊട്ടു.
പാടിത്തീരാ ജീവിതത്തിന്,
പാദസരം തിരയാമിനി,
പൂതികെടാതെ കണ്ട-
പച്ചപുതച്ചൊരു നാട്-
പണ്ടെങ്ങോ കേട്ടുമറന്ന-
പാട്ടായി ഹൃത്തടത്തില്‍.

നനഞ്ഞുകുതിര്ന്ന്,
നിറംകെട്ട്,
നീരുവന്ന്,
നാറ്റമടിച്ച്,
നഗരംവിഴുങ്ങിയ-
നീതിയുടെ,
നിലക്കാത്ത
നിലവിളികേട്ട്
നാമെത്രനാളിങ്ങനെ
നിത്യമൌനംതൂകും.


പകലിനെ വീഴ്ത്തുന്ന തിരക്ക്,
പച്ചക്കളവില്‍പ്പൊതിഞ്ഞ്,
പട്ടുപോലൊരു മനസ്സിനെ,
പാതിമുറിച്ച്,
പതിവുപോലെ,
പാതിരാവിലെത്തുന്ന വിശ്രമത്തോട്-
പുലന്പുന്നുണ്ട്-
പുലരാതിരിക്കുമോ,
പുതിയൊരുനാളെ.


ഓര്‍മ്മകളുടെ ഓരത്ത്,
ഓര്‍ക്കാനിഷ്ടമില്ലാത്ത-
ഓട്ടക്കാലണയുടെ
ഒളിച്ചോട്ട ജീവിതം,
ഓരോനാളും മറയുന്നു,
ഓര്‍ക്കാപ്പുറത്താവും-
ഒരിടിവീഴുക, ഈ ആയുസ്സിനുമേല്‍,
ഒന്നുതിരിഞ്ഞുനോക്കാനോ-
ഓടിരക്ഷപ്പെടാനോ ആവാതെ,
ഓട്ടമെന്നേക്കുമായി നിലയ്ക്കും‍.
ഒരിക്കല്‍ക്കൂടി ആശിക്കുമപ്പോഴും-
(ഒരിക്കലും,
ഓര്‍മ്മ നഷ്ടപ്പെടാതിരുന്നെങ്കില്‍.)


ഒറ്റിക്കൊടുത്തവരും
ഒറ്റപ്പെടുത്തിയവരും
ഓര്ക്കുന്നുണ്ടോ
ഒറ്റയാമൊരുടയവന്-
ഒറ്റയ്ക്കാക്കും
ഓരോരുത്തനെയും-
ഒടുക്കം.


‎പകല്-
പ്രദോഷം-
പണം-
പദവി-
പ്രശസ്തി-
പെണ്ണ്.
പൊങ്ങച്ചം,
പരദൂഷണം,
പോരാത്തതിന്-
പോരിമയും, (താനെന്ന).
പരുന്തുപോലും ലജ്ജിച്ചു,
പാമരന്റെ പറക്കല്കണ്ട്.


കരഞ്ഞുകരഞ്ഞുതളര്ന്നിട്ടും-
കരളുരുകാത്തതെന്ത്,
കരമുഴുവനെടുത്തിട്ടും-
കടലിനു കലിയടങ്ങാത്തതതെന്ത്,
കടംകൊണ്ട ഹൃദയമുണ്ടായിട്ടും-
കടപ്പാടുമാത്രമില്ലാത്തതെന്തുകൊണ്ട്.


മനസ്സിലെ മഷിത്തണ്ട്,
പൊട്ടിയ സ്ലേറ്റ്,
ജീവിതമെന്ന മൂന്നക്ഷരം,
പിന്നെയും വേദനയായി-
അവസാനംവരെ ഗൃഹാതുരത്വമായി പെയ്യുന്നു.


സത്യത്തിലൊരു സൃഷ്ടിയെയും പേടിക്കേണ്ട,
സത്യവാനാവാന്,
സത്യസാക്ഷ്യംവഹിക്കാന്,
സത്യമല്ലാത്തൊരസത്യത്തെ ചൂണ്ടിക്കാട്ടാന്,
സത്യത്തിലീ ഭൂവില് ധൈര്യവാന്മാവരാണ്-
സത്യസന്ധരില് സത്യസന്ധര്,


അഴിമതിക്കാരനാദ്യം നഷ്ടപ്പെടുക ആത്മാഭിമാനമാണ്.
ആര്ത്തിപ്പണ്ടാരങ്ങളായി അവ അഴിഞ്ഞാടും,
അടിച്ചുംകടിച്ചും പാരവെച്ചും നാടുമുടിക്കും,
അണികളായി നാലായിരംപേര് അം- മൂളും.
അവസാനം അഴിയെണ്ണും, അണികളാര്ത്തുവിളിക്കും,
അവരുടെ അവസാനാവകാശവും-
അന്യന്റേതാവുംവരെ.


നരവാരുന്നുണ്ട്-
ബാക്കിയുണ്ടെന്നു കരുതിയ കറുപ്പ്.
കറുത്തുതന്നെ നില്പ്പുണ്ട്-
അവശേഷിച്ചൊരു ഭാവി.
തിരിഞ്ഞുനോക്കാന് പേടിയുണ്ട്-
ആയുസ്സിന്റെ 26 വര്ഷം.
ജീവിതപ്പുസ്തകം തുറന്നുവച്ചിട്ടുണ്ട്-
ഉടനടഞ്ഞുപോവുമെന്നൊരു വായന.


മണ്ണിനെ തൊട്ടുണര്ത്താന്,
മനുഷ്യനാശ്വാസമേകാന്,
മണലാരണ്യത്തെ-
മഴയാലലങ്കരിച്ചവനാണു ദൈവം.


ശാന്തമായൊരു മനം,
കൊടുങ്കാറ്റിനെ തടുക്കുമെങ്കില്.
അശാന്തമായൊരു മനം,
കൊടുങ്കാറ്റുണ്ടാക്കുമോ.മൊബൈല് ഫോണ്,
ലാപ്ടോപ്,
കാര്,
വീട്,
ജോലി,
ഭക്ഷണം,
വസ്ത്രം,
സുഗന്ധദ്രവ്യം,
ഭാര്യ,
കുട്ടികള്,
ഇപ്പോള് നിലയ്ക്കാവുന്ന-
സുഖജീവിതം.

ഇതിലേതുനഷ്ടപ്പെടുമെന്ന്-
പേടിച്ചിട്ടാണ്,
താഴെയുള്ളവരെ-
നാമൊരിക്കല്പ്പോലും-
തിരിഞ്ഞുനോക്കാത്തത്.


നിറഞ്ഞുകത്തുന്നു-
നിലതെറ്റാത്ത മൌനം,
നെഞ്ചില്‍ നെരിപ്പോടായി.
നനഞ്ഞുകുതിരുന്നു-
നരവന്ന ജീവിതപ്പുസ്തകം,
നാളെ ബാക്കിവയ്ക്കുമോ-
നഞ്ഞുകലരാത്തൊരു ഹൃദയം.


ഉറക്കുന്നു-
പുലരുമെന്ന സ്വപ്നം,
ഉണര്‍ത്തുന്നു-
ഉറക്കുമെന്ന യാഥാര്‍ഥ്യം,
ജീവിതമുണര്‍ത്തുന്ന മരണം,
മരണമുറക്കുന്ന ജീവിതം.


ഒറ്റയാവില്ല,
ഒറ്റിക്കൊടുക്കില്ല,
ഒറ്റപ്പെടുത്തില്ല,
ഒറ്റയാനാവില്ല,
ഒറ്റയ്ക്കാവുമല്ലോ-
ഒടുക്കം മടക്കം.നിനവില്‍-
നട്ടിട്ടും മുളക്കാത്ത,
നനച്ചിട്ടും വളരാത്ത,
നന്മമരങ്ങള്‍ ചുറ്റും.
നാന്പിടുന്നുപോലുമില്ല-
നനവുള്ള,
നഞ്ചുകലരാത്ത,
നരവരാത്ത,
നനുത്ത മണ്ണിന്‍സത്യങ്ങള്‍.

തിരഞ്ഞെടുത്തില്ലല്ലോ-
നാം ജീവിതം.
അറിഞ്ഞില്ലല്ലോ-
നാം ജന്മം-
അറിയുന്നില്ലല്ലോ-
നാം മരണം.
എന്നിട്ടും,
നാം തിരയുന്നു-
നമ്മുടെ സ്വര്ഗ്ഗത്തെ,
'നരക'മാകുന്ന ഭൂമിയിലെങ്ങും.


വിളക്കുമരം-
സ്വയം വെന്തുരുകി,
മെഴുകുപോലൊലിച്ച്-
വെളിച്ചംപരത്തിപ്പകര്‍ന്ന്‍,
ഉരുകിത്തീര്‍ന്നൊരുനാള്‍.
തിരിതാഴ്ന്നപ്പോള്‍ കേട്ടത്-
''ആ വിളക്കുമരമില്ലായിരുന്നെങ്കിള്‍-
നമുക്കൊരു സൂര്യനെ ലഭിച്ചേനെ.''


/സൌന്ദര്യം/
പരസ്യത്തില് കണ്ടു,
പിന്നെ സ്വീകരിച്ചു,
ആത്മസൌന്ദര്യം നഷ്ടമായി.


കൊച്ചുഹൃദയം,
രക്തത്തില്ക്കുളിച്ച്,
ധമനിയായും
സിരയായും
അതാത്മാവിനു
കവചമായി,
സൌന്ദര്യമായി,
സ്നേഹം
പന്പുചെയ്യുന്നു.


തിരികെവരാന്‍ കൊതിക്കും,
തിരിച്ചുകിട്ടാത്ത കാലത്തെ-
താലത്തില്‍ വച്ചുതരാമെന്നെന്നും-
താളമില്ലാതെ നാട് കൊതിപ്പിക്കും,
തൊട്ടുപോയ പ്രവാസമൊട്ടിപ്പിടിച്ചങ്ങനെ,
തൊട്ടിയുരുമ്മി കാലംകഴിക്കും,
തിരിച്ചറിയാതൊരു ജന്മംതീരും.


മരണത്തെപ്പേടിയില്ലാത്തൊരുകൂട്ടം,
ഭീഷണിയാല് വരുതിയിലാക്കാമെന്നോ,
ഒറ്റയ്ക്കാക്കി ആക്രമിക്കാമെന്നോ,
കൂടെനിര്ത്തി വഞ്ചിക്കാമെന്നോ,
കാലുവാരി വീഴ്ത്താമെന്നോ,
കരുതേണ്ട.


അസത്യത്തിനായി,
സാക്ഷിനില്ക്കാന്‍,
ഒത്തിരിപേര്‍.
സത്യത്തിനായി,
സാക്ഷിനില്ക്കാന്‍-
ഒരാള്‍ പോലുമില്ല.
നിസ്സഹായനായൊരുവന്റെ-
രക്തവും ധനവും
അഭിമാനവുമൊന്നാകെ-
വേട്ടയാടപ്പെട്ടപ്പോള്‍-
മൌനംതൂകാനെത്ര-
സത്യങ്ങളാണാവോ-
കുഴിച്ചുമൂടിയത്.
സത്യംതെളിയാതിരിക്കാനെത്ര-
അസത്യങ്ങളാവും നട്ടുവളര്‍ത്തിയത്.


ഞാനെന്ന അജ്ഞത,
എന്നെ മൂടിയിട്ട
അഹംഭാവത്തിന്റെ,
കീറത്തുണിയുടുത്ത്‌
ഇന്നും,
തെരുവില്‍
പൊരിവെയിലത്ത്‌,
നഗ്നനായിനില്‍ക്കുന്നു.


കറുപ്പുപോലും സ്‌നേഹിക്കില്ല-
കറുപ്പിനെ.
മാറാലയ്‌ക്കും കറുപ്പാണ്‌.
സൗന്ദര്യമില്ല.
ഇരയുടെ ഭാവമാണതിന്‌,
എന്നിട്ടും പേടിക്കുന്നു;
എട്ടുകാലിവലയ്‌ക്കൊപ്പം;
മാറാലകെട്ടിയ മുറിയെ നാം. 

അയലിനെ ചുറ്റിയ
കുപ്പായം,
താനെ പാറിപ്പോവുന്നു.
ജീവന്റേതാണാ കുപ്പായം,
മരണത്തിന്നയലില്‍
തൂങ്ങിക്കിടന്ന്‌,
ചുളുങ്ങിയുണങ്ങി,
'കരിമ്പനയടിച്ച്‌',
ആര്‍ക്കുംവേണ്ടാതെ-
കീറത്തുണിയാവുമൊരുനാള്‍!


അഴിക്കുള്ളിലിട്ട,
അഴിമതിയെ
അഴിച്ചുവിട്ടാഘോഷിക്കാം-
അഴിമതിയുടെ
ആഴങ്ങളില്‍
അളിഞ്ഞുതീരാം.
അഴിമതിയില്‍ ഐക്യപ്പെടാം;
അഭിമാനം പണയംവയ്‌ക്കാം,
ആഘോഷിക്കാമൊരു-
അവിയല്‍പ്പിറന്നാള്‍ക്കൂടി.
അഴിമതിയാശംസകള്‍!നിദ്രയാവാത്ത
നക്ഷത്രങ്ങളുടെയും
നിലാവിന്റെയും
നൈര്‍മല്യത്തില്‍,
നനഞ്ഞുകുളിച്ചൊരീ-
നിശയിലെങ്കിലും,
നിശ്ചലമായെങ്കില്‍; 
നിരാശയുടെ,
നരച്ചൊരെന്‍-
നാനായിരം
നാളുകള്‍!കാഴ്ചയെ വിറ്റ്,
കാഴ്ചപ്പാടുകളെ വാങ്ങി,
കാഴ്ചപ്പണ്ടങ്ങളായി മാറി.
കാഴ്ചക്കുറവിനെ ചോദ്യംചെയ്ത്-
കാഴ്ച വിലക്കിയവര്ക്കുതന്നെയാണല്ലോ.
കാഴ്ചവച്ചത്, ഒടുവിലാ കാഴ്ചപ്പാടുകളെയല്ലാം.അടഞ്ഞ കണ്ണുകളെ തുറപ്പിക്കാമോ,
അടയാത്ത കണ്ണുകള് തുറന്നുവച്ച്,
അടക്കമുള്ള കണ്ണുകളില്-
അടങ്ങാത്ത ആത്മവീര്യം നിറയ്ക്കുമോ.പ്രണയമുള്ളിലിട്ട സ്രഷ്ടാവ്,
ആയൊരുവനോടുള്ള പ്രണയം-
സൃഷ്ടിയോടുള്ള പ്രണയത്തെ-
അതിജയിക്കുന്നുണ്ടോ-ഒരുമിച്ചൊരു വലിയശബ്ദം ചെവിയടച്ചുവച്ചവരെ കേള്പ്പിച്ചേക്കാം.
ഒരുമിച്ചൊരു കാഴ്ച വിവിധ കാഴ്ചപ്പാടുകളെ ഒരുമിപ്പിച്ചേക്കാം.
ഒരുമിച്ചൊരു സമരം ഒരുമയുടെ വിജയമായി മാറിയേക്കാം.

സ്നേഹിക്കാതെ ജീവിക്കാനെന്തര്‍ഹത,
സ്നേഹത്താല് ജനിച്ച മനുഷ്യനായിരിക്കെ.
സ്നേഹിക്കപ്പെടാനുള്ള കാരണം,
സ്നേഹിക്കുകയെന്നതു തന്നെ.


അണഞ്ഞുപോവുംജീവന്,
അണയാതെനില്ക്കുംആത്മാവ്,
അണപൊട്ടിയൊഴുകും തിന്മകളെ,
അണകെട്ടി കാത്തോട്ടെ നന്മകള്,

കരുവാളിക്കാതെ നോക്കാം-
ഇനിയും കരിപിടിക്കാത്ത ഓര്മ്മകളെ.
കൈപിടിച്ചു നടത്താം-
ഇനിയും കാലിടറാത്ത യൌവനത്തെ.
കൈത്താങ്ങാവാം-
ഇനിയും കരകാണാത്ത ജീവിതങ്ങള്ക്ക്.
മധുരംനുകരാം-
ഇനിയും കൈപ്പുനീറുന്ന യാഥാര്ഥ്യങ്ങള്ക്ക്.


ഒരേ വേഷം,
ഒരേ വചനം,
ഒരേ കര്മ്മം,
ഒരേ ലക്ഷ്യം,
ഒരേ സന്ദേശം-
കറുത്തവനില്ല,
വെളുത്തവനില്ല,
മുതലാളിയില്ല,
പണ്ഡിതനില്ല,
പാമരനില്ല,
വിവേചനമൊന്നുമില്ല.


നമ്മുടെ കൊയ്ത്തിപ്പോള് 
മനുഷ്യപ്പാടങ്ങളിലാണ്,
മനുഷ്യപ്പറ്റിന്റെ കതിരുകള് 
കൊയ്തെടുത്ത അവിടം 
പകയുടെ പതിരാണിപ്പോള് 
വിളയിക്കുന്നത്


ഞാനെന്നയിരുട്ടുകെടാന് 
കത്തിച്ചുവയ്ക്കാമിനി-
ദൈവമേ, 

നിന്റെ വെളിച്ചത്തെ.


ജീവന് കരുതുക, 
ജീവിതംനല്കുക.
ജീവിതം കരുതലാവുക.
ജീവിതം കരുണയാവുക.
ജീവിതം കരുതലോടെയാവുകവിരലായോരോന്നറ്റുവീഴും,
പിന്നെ കൈപ്പത്തിയും വീഴും,
ഒടുവില് കൈയുമില്ലാതാവും,
വേരുമാത്രമാവശേഷിക്കും,
കൈയെത്താത്ര ഉയരത്തില്, 
ജീവന്റെ ഹരിതാഭ ഓര്മ്മയാവും.


(To be continued.)

Popular Posts